പാലത്തായി കേസിൽ ശ്രീജിത്തിനെ മാറ്റി പുതിയ അന്വേഷണ സംഘം രൂപീകരിച്ചു
text_fieldsകണ്ണൂർ: ബി.ജെ.പി നേതാവ് പ്രതിയായ പാലത്തായി പീഡനക്കേസിൽ ഹൈകോടതി നിർദേശ പ്രകാരമുള്ള പുതിയ അന്വേഷണ സംഘമായി. അതേസമയം, സംഘത്തിൽ വനിത പ്രതിനിധികളായി ഐ.പി.എസ് ഓഫിസർമാർക്കുപകരം വന്നത് സീനിയർ സിവിൽ പൊലീസ് ഓഫിസർ. വനിത ഐ.പി.എസ് ഓഫിസർമാർ അന്വേഷിച്ചിട്ടും പരാതി ബാക്കിയായപ്പോഴാണ്, ഫലപ്രദമായ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കാൻ ഹൈകോടതി സർക്കാറിനോട് നിർദേശിച്ചത്.
പുതിയ അന്വേഷണ സംഘത്തിെൻറ മേൽനോട്ട ചുമതല കോസ്റ്റൽ എ.ഡി.ജി.പി ജയരാജനാണ്. നേരത്തെ കേസിെൻറ മേൽനോട്ട ചുമതല വഹിച്ചിരുന്ന ക്രൈംബ്രാഞ്ച് മേധാവി ഐ.ജി ശ്രീജിത്തിനെ മാറ്റി. തളിപ്പറമ്പ് ഡിവൈ.എസ്.പി രത്നകുമാർ അന്വേഷണ ഉദ്യോഗസ്ഥനായുള്ള പുതിയ സംഘത്തിൽ അദ്ദേഹത്തിന് കീഴിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ലതിക, ശരണ്യ എന്നിവരാണ് വനിത പ്രതിനിധികൾ.
ഐ.ജി ശ്രീജിത്തിെൻറ മേൽനോട്ടത്തിൽ നേരത്തെയുണ്ടായിരുന്ന സംഘത്തിൽ കണ്ണൂർ നാർക്കോട്ടിക് എ.എസ്.പി രേഷ്മ രമേഷും കാസർകോട് ജില്ല പൊലീസ് മേധാവി ഡി. ശിൽപയുമായിരുന്നു വനിത പ്രതിനിധികൾ. പുതിയ സംഘത്തിൽ ഇവർക്ക് പകരം വന്ന വനിത ഉദ്യോഗസ്ഥർ റാങ്കിൽ അവരേക്കാൾ ഏറെ താഴെയുള്ളവരാണ്. മുൻസംഘത്തിെൻറ അന്വേഷണത്തിലെ പോരായ്മ പരിഹരിക്കാനാണ് പുതിയ സംഘത്തിെൻറ നിയോഗം എന്നിരിക്കെ, സർക്കാർ നടപടി ഹൈകോടതി വിധിയുടെ അന്തസ്സത്തക്ക് നിരക്കുന്നതാണോയെന്ന ചോദ്യമാണ് ഉയരുന്നത്.
പ്രതിയോട് ചായ്വ് കാണിക്കുന്നുവെന്ന ആക്ഷേപത്തിന് പാത്രമായ ഐ.ജി ശ്രീജിത്തിെന മേൽനോട്ട ചുമതലയിൽനിന്ന് മാറ്റിയെന്നതാണ് പുതിയ അന്വേഷണ സംഘം വരുേമ്പാൾ ഇരയുടെ കുടുംബത്തിന് ആശ്വസിക്കാനുള്ളത്. ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ നാലാം ക്ലാസുകാരിയെ സ്കൂളിെല ശുചിമുറിയിൽ പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്സോ പ്രകാരം പാനൂർ പൊലീസ് ചാർജ് ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിച്ചപ്പോൾ പോക്സോ ഒഴിവാക്കി. ഇത് വിവാദമായതിന് പിന്നാലെയാണ് രണ്ടു വനിത ഐ.പി.എസ് ഓഫിസർമാരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. ഇവരുൾപ്പെട്ട സംഘം ഹൈകോടതിയിൽ നൽകിയ റിപ്പോർട്ട്, ഇര കള്ളം പറയുകയാണ് എന്നായിരുന്നു.
ഇതിനെതിരെ ഇരയുടെ മാതാവിെൻറ ഹരജിയിലാണ് ഐ.ജി ശ്രീജിത്തിെൻറ സംഘത്തിലെ എല്ലാവരെയും മാറ്റി പുതിയ സംഘത്തെ നിയോഗിക്കാൻ ഹൈകോടതി നിർദേശിച്ചത്.
പുതിയ സംഘത്തിലുള്ളവർ ഭരണപക്ഷവുമായി അടുപ്പമുള്ളവരാണെന്നിരിക്കെ, പാലത്തായി കേസിെൻറ പുരോഗതി എങ്ങനെയാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.