സെൻകുമാറിനെതിരായ കേസ്: അന്വേഷണ ചുമതല െഎ.ജി ശ്രീജിത്തിന്
text_fieldsതിരുവനന്തപുരം: മതസ്പർധ വളർത്തുന്ന തരത്തിൽ പരാമർശം നടത്തിയ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെയുള്ള കേസിെൻറ അന്വേഷണ ചുമതല ൈക്രംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന് കൈമാറി. അഭിമുഖം നടത്തിയ വാരികയുടെ ലേഖകെൻറ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തിയേക്കുമെന്നും വിവരമുണ്ട്. അഭിമുഖത്തിെൻറ എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ നേരത്തേ വാരിക പൊലീസിന് കൈമാറിയിരുന്നു. ഇതിൽ ക്രൈംബ്രാഞ്ച് പ്രാഥമിക പരിശോധന നടത്തി. കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയെക്കുറിച്ചുള്ള പരാമർശങ്ങളും ഇതിലുണ്ടെന്നാണ് വിവരം. ശബ്ദരേഖ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.
മതസ്പർധ വളർത്തുംവിധം പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് പൊലീസ് ആസ്ഥാനത്ത് ലഭിച്ച പരാതികളിൽ വിശദ മൊഴിയെടുക്കാനാണ് പൊലീസിെൻറ തീരുമാനം. ഇതിനിടെ കേസിനെതിരെ സെൻകുമാർ തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കുമെന്നും വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില അഭിഭാഷകരുമായി സെൻകുമാർ ആശയവിനിമയം നടത്തിയതായി അറിയുന്നു. വാരികയിൽ പ്രസിദ്ധീകരിച്ചത് താൻ പറയാത്ത കാര്യങ്ങളാണെന്നു ചൂണ്ടിക്കാട്ടി ഡി.ജി.പി ലോക്നാഥ് ബെഹ്റക്കും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിൻ അഗർവാളിനും നേരത്തേ സെൻകുമാർ കത്ത് നൽകിയിരുന്നു.
മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന പരാമർശങ്ങൾ ഉൾക്കൊള്ളുന്ന അഭിമുഖത്തിനെതിരെ ലഭിച്ച പരാതികളിൽ ഡയറക്ടർ ജനറൽ ഓഫ് േപ്രാസിക്യൂഷൻ നിയമോപദേശത്തെതുടർന്ന് ൈക്രംബ്രാഞ്ചിന് കീഴിലെ സൈബർ പൊലീസാണ് കേസെടുത്തത്. തുടർന്ന് ലേഖകനെ കണ്ട അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. വാരിക പ്രസാധകനെതിരെയും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.