വൃദ്ധമാതാപിതാക്കളെ ഇറക്കിവിട്ടു; മരുമകൾ അറസ്റ്റിൽ
text_fieldsവൈത്തിരി: വൃദ്ധദമ്പതികളെ സംരക്ഷിക്കാമെന്ന വാഗ്ദാനം നൽകി സ്വത്ത് കൈക്കലാക്കുകയും പിന്നീട് വീട്ടിൽനിന്ന് ഇറക്കിവിടുകയും ചെയ്ത സംഭവത്തിൽ മകെൻറ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ മകൻ തക്കാരത്തൊടി അബ്ദുൽ ഗഫൂർ ഗൾഫിലേക്ക് കടന്നു. രണ്ടാം പ്രതിയും ഗഫൂറിെൻറ ഭാര്യയുമായ മിസ്രിയ(32)യെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. വൈത്തിരി അത്തിമൂല സ്വദേശികളായ ഹൈദ്രൂസ് (66), ഭാര്യ ബീക്കുട്ടി (60) എന്നിവരാണ് ഏക മകെൻറയും ഭാര്യയുടെയും ക്രൂരതയിൽ തെരുവിലിറങ്ങേണ്ടിവന്നത്.
ഹൈദ്രൂസിെൻറ പേരിലുള്ള 10 സെൻറും ബീക്കുട്ടിയുടെ പേരിലുള്ള അഞ്ചര സെൻറും കൈക്കലാക്കിയശേഷം ഗഫൂർ ഗൾഫിലേക്ക് പോയി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഇയാളുടെ നിർദേശപ്രകാരം ഭാര്യ വൃദ്ധ ദമ്പതികളെ വീട്ടിൽനിന്ന് ഇറക്കിവിടുകയായിരുന്നു.
പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മിസ്രിയയെ അറസ്റ്റ് ചെയ്ത് കൽപറ്റ സി.ജെ.എം കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഗഫൂർ വിദേശത്തായതിനാൽ അറസ്റ്റ് നീളുമെന്ന് പൊലീസ് അറിയിച്ചു.
ഇരുവർക്കുമെതിരെ മെയിൻറനൻസ് ഓഫ് െപ്രാട്ടക്ഷൻ ഓഫ് സീനിയർ സിറ്റിസൺ ആക്ട്, ഐ.പി.സി 420, 406 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. എസ്.ഐ രാധാകൃഷ്ണൻ, എ.എസ്.ഐ മാരായ പ്രകാശൻ, സുരേഷ്, വനിത പൊലീസ് ഓഫിസർ സുനിത എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടുദിവസത്തെ ഇടക്കാല ജാമ്യത്തിൽ വിട്ടു.
വൃദ്ധ ദമ്പതികൾ അച്ചൂരിലെ ബന്ധു വീട്ടിലേക്ക് മാറി. കോടതിവിധി വന്നശേഷം ഇവരെ സ്വന്തം വീട്ടിൽ താമസിപ്പിക്കാൻ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.