ദേശീയ റാങ്കിങ്ങിൽ കോഴിക്കോട് െഎ.െഎ.എമ്മിന് ആറാം റാങ്ക്
text_fieldsന്യൂഡൽഹി: കേന്ദ്ര മാനവേശഷിവികസന മന്ത്രാലയത്തിെൻറ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് െഫ്രയിം വർക്ക് (എൻ.െഎ.ആർ.എഫ്) റിപ്പോർട്ടിൽ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസസ്ഥാപനമായി ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് (െഎ.െഎ.എസ്സി)ഒന്നാമതെത്തി. സർവകലാശാല വിഭാഗത്തിലും ബംഗളൂരു െഎ.െഎ.എസ്സിക്കാണ് ഒന്നാം സ്ഥാനം. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലക്കാണ്(ജെ.എൻ.യു) രണ്ടാം റാങ്ക്. കേരളത്തിൽ നിന്ന് കേരള സർവകലാശാല(30), മഹാത്മഗാന്ധി സർവകലാശാല (34), കൊച്ചി ശാസ്ത്രസാേങ്കതിക സർവകലാശാല(69), കാലിക്കറ്റ് സർവകലാശാല (73) എന്നിവ ആദ്യ നൂറിൽ ഇടംപിടിച്ചു.
മാനേജ്മെൻറ് വിഭാഗത്തിൽ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറിന് (െഎ.െഎ.എം) ആറാം റാങ്കുണ്ട്. അഹ്മദാബാദ് െഎ.െഎ.എമ്മാണ് ഒന്നാമത്. ബംഗളൂരു െഎ.െഎ.എം രണ്ടും െകാൽക്കത്ത െഎ.െഎ.എം മൂന്നും റാങ്കുകൾ നേടി. ആർകിടെക്ചർ വിഭാഗത്തിൽ തിരുവനന്തപുരം എൻജിനീയറിങ് കോളജിന് നാലാം റാങ്ക് ലഭിച്ചു. എൻജിനീയറിങ് വിഭാഗത്തിൽ തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സപേസ് സയൻസ് ആൻഡ് ടെക്നോളജിക്ക് 23ാം റാങ്ക് ലഭിച്ചു.
കോഴിക്കോട് എൻ.െഎ.ടിക്ക് 50 ഉം തിരുവനന്തപുരം എൻജിനീയറിങ് കോളജിന് 75ഉം റാങ്ക് ലഭിച്ചു. ഇൗ വിഭാഗത്തിൽ മദ്രാസ്, ബോംബെ, ഡൽഹി െഎ.െഎ.ടികൾക്കാണ് യഥാക്രമം ആദ്യ മൂന്ന് റാങ്കുകൾ.
പൊതുവായ റാങ്കിങ്ങിൽ കോട്ടയം മഹാത്മാഗാന്ധി സർവകലാശാലക്ക് 52ാം റാങ്ക് ലഭിച്ചു. കോളജ് വിഭാഗത്തിൽ ആദ്യ പത്തിൽ ഡൽഹി സർവകലാശാലക്ക് കീഴിലെ ആറുകോളജുകൾ ഇടം പിടിച്ചു. ഡൽഹിയിലെ മിറാൻഡ ഹൗസാണ് രാജ്യത്തെ ഏറ്റവും മികച്ച കോളജ്. സെൻറ് സ്റ്റീഫൻസ് കോളജാണ് രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്(18), കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ്സ് കോളജ് (34), തിരുവനന്തപുരം മാർ ഇവാനിയോസ് (36), എറണാകുളം സേക്രട്ട് ഹാർട്ട് (41), എറണാകുളം രാജഗിരി കോളജ് ഒാഫ് സോഷ്യൽ സയൻസ് (43), കൊല്ലം ടി.കെ.എം കോളജ് (45), കോട്ടയം എസ്.ബി കോളജ് (46) എന്നിവ ആദ്യ 50 റാങ്കിൽ ഇടം പിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.