െഎ.െഎ.എം ബിരുദദാനം: ചരിത്രനേട്ടത്തിൽ െഎശ്വര്യറാം
text_fieldsകോഴിക്കോട്: െഎ.െഎ.എം കോഴിക്കോടിെൻറ ചരിത്രത്തിൽ ആദ്യമായി സ്വർണമെഡൽ നേട്ടവുമായി പാലക്കാട് കൽപാത്തി സ്വദേശിയായ െഎശ്വര്യറാം. 19ാം ബിരുദദാന ചടങ്ങിൽ ബിരുദാനന്ത ബിരുദ വിഭാഗത്തിൽ 4.33ൽ 4.162 സ്കോറും നേടിയാണ് ആദ്യമായി മലയാളി പെൺകുട്ടി സ്വർണമെഡൽ നേടുന്നത്. ഇത്രയും ഉയർന്ന സ്കോർ നേടുന്നതും ചരിത്രമാണ്.
മുന്നാക്ക വികസന കോർപറേഷൻ ഡയറക്ടറായ കരിമ്പുഴ രാമെൻറയും പാലക്കാട് ഡോക്ടറായ ദീപ രാമെൻറയും മകളാണ്. മുംബൈ ജെ.പി മോർഗൻ കമ്പനിയിൽ േജാലി ലഭിച്ച െഎശ്വര്യക്ക് സാമൂഹിക പ്രവർത്തനത്തിലാണ് താൽപര്യം. സിവിൽ സർവിസ് പരീക്ഷ എഴുതി സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയാണ് ലക്ഷ്യം. പാലക്കാട് എൻ.എസ്.എസ് കോളജിൽ ബി.ടെക് ബിരുദത്തിലും െഎശ്വര്യക്കായിരുന്നു റാങ്ക്.
കാമ്പസിൽ നടന്ന ബിരുദദാന ചടങ്ങിൽ െഎ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ചലനാത്മകമായ ഇന്ത്യൻ സാമ്പത്തികരംഗം 2020ഒാടെ വൻകുതിപ്പ് നടത്തുമെന്നും ഇതോടെ ഇന്ത്യ ലോകത്തെ വൻശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടർ ഇൻ ചാർജ് പ്രഫ. കുൽബൂഷൺ ബലൂണി, ചെയർമാൻ ഡോ. എ.സി. മുത്തയ്യ എന്നിവർ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലായി 524 പേർക്കാണ് ബിരുദം നൽകിയത്.
െഫല്ലോപ്രോഗ്രാം ഇൻ മാനേജ്മെൻറിൽ ആറുപേർക്കും പോസ്റ്റ് ഗ്രാജുവേറ്റ് ഡിേപ്ലാമ ഇൻ മാനേജ്മെൻറിൽ 346 പേർക്കും എക്സിക്യൂട്ടിവ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിേപ്ലാമ ഇൻ മാനേജ്മെൻറിൽ കോഴിക്കോട് കാമ്പസിൽനിന്ന് 89 പേർക്കും കൊച്ചി കാമ്പസിലെ 83 പേർക്കുമാണ് ബിരുദം നൽകിയത്. പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമിൽ െഎശ്വര്യക്ക് പുറമെ അനീഷ്കുമാർ അഗർവാളിനും ഹിമാൻഷു ദിൻഗ്രക്കും ഒാൾറൗണ്ട് പ്രകടനത്തിന് ഗോവിന്ദ് ഹരിദാസിനും സ്വർണമെഡൽ ലഭിച്ചു. എക്സിക്യൂട്ടിവ് ഗ്രാജുവേറ്റ് വിഭാഗത്തിൽ ചിന്ദൻഗുൻഡാലിയക്കും എസ്. രംഗനാഥനും സ്വർണമെഡൽ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.