മലയാളി വിദ്യാർഥിക്കു മർദനം: ഒമ്പതു പേർക്കെതിരെ കേസ്
text_fieldsചെന്നൈ: മദ്രാസ് ഐ.ഐ.ടിയിൽ നടന്ന ബീഫ് ഫെസ്റ്റിൽ പങ്കെടുത്ത മലയാളി വിദ്യാർഥിക്കു മർദനമേറ്റ സംഭവത്തിൽ ഒൻപതു പേർക്കെതിരെ കേസ്.ഉത്തരേന്ത്യക്കാരനായ മനീഷ് കുമാറടക്കം ഒൻപതു പേർക്കെതിരെയാണു പൊലീസ് കേസെടുത്തത്. കലാപം അഴിച്ചുവിടുക, മർദനം, തടഞ്ഞുവെക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ പരാതിയിൽ, മർദനത്തിനിരയായി ചികിത്സയിലുള്ള വിദ്യാർഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ മദ്രാസ് ഐ.ഐ.ടിക്ക് മുന്നില്‍ വിവിധ സംഘടനകളുടെ വന്‍ പ്രതിഷേധം നടന്നു. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും അടക്കമുള്ള സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. നിരവധി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
മലപ്പുറം പൊന്നാനി സ്വദേശി ആർ. സൂരജിനാണ് ഹിന്ദുത്വ അനുകൂല സംഘടനയുടെ പ്രവർത്തകരായ വിദ്യാർഥികളുടെ ആക്രമണത്തിൽ വലതു കണ്ണിനു ഗുരുതരമായി പരിക്കേറ്റത്. സൂരജിനെ നുങ്കംപാക്കത്തുള്ള ശങ്കരനേത്രാലയത്തിൽ പ്രവേശിപ്പിച്ചു. ഓഷ്യൻ എൻജിനീയറിങ്ങിൽ എം.എസ് വിദ്യാർഥിയും ഉത്തരേന്ത്യക്കാരനുമായ മനീഷ്കുമാർ സിങ്ങിെൻറ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് സൂരജിെൻറ സുഹൃത്തുക്കൾ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ ഐ.ഐ.ടി കാമ്പസിലുള്ള ഹിമാലയ മെസിലാണ് സംഭവം.
അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ പ്രവർത്തകനായ സൂരജ്, എയറോനോട്ടിക്കൽ സയൻസിൽ ഗവേഷകവിദ്യാർഥിയാണ്. അക്രമികൾ എ.ബി.വി.പി പ്രവർത്തകരാണെന്ന് സൂരജിെൻറ സുഹൃത്തുക്കൾ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ഐ.ഐ.ടിയിൽ ബീഫ് ഫെസ്റ്റ് നടത്തിയത്. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ആക്രമിക്കുമെന്നും ആശുപത്രിയിലെത്തി മനീഷ്കുമാർ സിങ് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.