െഎ.െഎ.ടി വിദ്യാർഥിനിയുടെ ആത്മഹത്യ: സമഗ്രാന്വേഷണം വേണം -പിതാവ്
text_fieldsകൊല്ലം: മദ്രാസ് െഎ.െഎ.ടി വിദ്യാർഥിനി കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, സമഗ്രാന്വ േഷണം വേണമെന്ന് പിതാവ് അബ്ദുൽ ലത്തീഫ്. ‘എെൻറ മരണത്തിനുത്തരവാദി സുദർശൻ പത്മനാഭനാണ്’ എന്ന ഫാത്തിമയുടെ മ ൊബൈൽ ഫോണിലെ സന്ദേശം മാനസിക ബുദ്ധിമുട്ടുമൂലമാണ് കുട്ടി ഇത്തരമൊരു കൃത്യത്തിന് മുതിർന്നതെന്ന് വ്യക്തമാക്കുന്നതായി കൊല്ലം മേയർ വി. രാജേന്ദ്രബാബുവിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇവിടത്തെ അധ്യാപകനാണ് സുദർശൻ പത്മനാഭൻ. ഒന്നാം വർഷ എം.എ ഹ്യൂമാനിറ്റീസ് (ഇൻറേഗ്രറ്റഡ്) വിദ്യാർഥിനിയായിരുന്ന ഫാത്തിമയെ കഴിഞ്ഞ ശനിയാഴ്ചയാണ് ഹോസ്റ്റലിലെ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഫാത്തിമയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന്, മാതാവ് സജിത ഹോസ്റ്റൽ വാർഡൻ പ്രഫ. ലളിതാ ദേവിയെ ബന്ധപ്പെട്ടപ്പോഴാണ് ആത്മഹത്യ ചെയ്തെന്ന വിവരം അറിയിച്ചത്. അതിനുമുമ്പ് സുഹൃത്തുക്കളെ പലരെയും വിളിച്ചെങ്കിലും ആരും എടുക്കാൻ തയാറായില്ല. വെള്ളിയാഴ്ച മാതാവുമായി ഫാത്തിമ സംസാരിച്ചിരുന്നു. പരീക്ഷക്ക് തയാറെടുക്കേണ്ടതുകൊണ്ട് ഫോൺ ഒാഫ് ചെയ്യുകയാണെന്നും അറിയിച്ചിരുന്നു.
പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുർത്തിയാക്കാൻ പൊലീസിെൻറ നിർദേശപ്രകാരം ഇരട്ട സഹോദരി അയിഷ ഫോൺ ഒാൺ ചെയ്തപ്പോഴാണ് ‘sudarsan Padmanabhan is the cause of my death p.s check my samsung note’ എന്ന സന്ദേശം കാണാനായത്. ഇദ്ദേഹത്തിൽ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യക്കു കാരണമെന്ന് സംശയിക്കാനാവുന്ന വിവരങ്ങൾ അറിയാനായിട്ടുണ്ട്. മാർക്കു കുറഞ്ഞതുകൊണ്ടാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്ന പ്രചാരണം ശരിയല്ല. മരണ വിവരമറിഞ്ഞ് ചെെന്നെയിൽ എത്തിയപ്പോൾ അധ്യാപകരോ സഹപാഠികളോ തിരിഞ്ഞുനോക്കിയില്ലെന്നും ദുരൂഹമായ അന്തരീക്ഷമായിരുന്നു ആശുപത്രിയിലും മറ്റും ഉണ്ടായിരുന്നതെന്നും കുടുംബ സുഹൃത്തുകൂടിയായ മേയർ പറഞ്ഞു. സഹപാഠികളോട് വിവരം അന്വേഷിക്കുേമ്പാൾ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. സാധാരണ രാത്രി എട്ടിനാണ് ഫാത്തിമ ഭക്ഷണം കഴിക്കാൻ കാൻറീനിൽ എത്താറുള്ളത്. എന്നാൽ, വെള്ളിയാഴ്ച വൈകി 9.30ന് കരഞ്ഞുകൊണ്ടാണ് വന്നതെന്നും ഒരു സ്ത്രീ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നെന്നും ഇത് സി.സി.ടി.വി ദൃശ്യങ്ങളിൽ ഉണ്ടാവുമെന്നുമാണ് അറിയാൻ കഴിഞ്ഞത്.
2016ൽ നാലും 17ൽ മൂന്നും 18ൽ ആറും കുട്ടികൾ ഇവിടെ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ഇനിയും ഫാത്തിമമാരുണ്ടാവാതിരിക്കാൻ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.