ഫാത്തിമയുടെ മരണത്തിന് കാരണം സുദർശൻ പത്മനാഭൻ; അധ്യാപകനെതിരെ കേസെടുക്കണമെന്ന് ബന്ധുക്കൾ
text_fieldsചെന്നൈ: അധ്യാപകെൻറ മാനസിക പീഡനം മൂലം ചെന്നൈ ഐ.ഐ.ടിയിൽ കൊല്ലം സ്വദേശിനിയായ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവ ത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യക്ക് കാരണം അധ്യാപകെൻറ മാനസിക പീഡനം മൂലമാണെ ന്ന് രേഖപ്പെടുത്തിയ കുറിപ്പ് പുറത്ത് വന്ന സാഹചര്യത്തിലാണ് നടപടി.
മരിച്ച ഫാത്തിമ ലത്തീഫിെൻറ ഫോണ ിൽ നിന്നും തെൻറ മരണത്തിന് കാരണം ഐ.ഐ.ടി പ്രൊഫസറായ സുദർശൻ പത്മനാഭനാണ് എന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ അത്തരമൊരു ആത്മഹത്യ കുറിപ്പ് ലഭിച്ചില്ലെന്നായിരുന്നു പൊലീസ് നേരത്തെ അറിയിച്ചത്.
നവംബർ ഒമ്പതിനാണ് ഒന്നാം വർഷ എം.എ ഹ്യൂമാനിറ്റീസ് (ഇൻറേഗ്രറ്റഡ്) വിദ്യാർഥിനിയായിരുന്ന ഫാത്തിമ ലത്തീഫിനെ (19) ഹോസ്റ്റല്‍ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹ്യുമാനിറ്റീസ് ആൻറ് സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെൻറിൽ ഫിലോസഫി അസിസ്റ്റൻറ് പ്രൊഫസറായ സുദർശൻ പത്മനാഭൻ നിരന്തരം വർഗീയ അധിക്ഷേപം നടത്തിയിരുന്നുവെന്നും അതിൽ മനംനൊന്താണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ ആരോപിച്ചു.
മകൾ മരിച്ച വിവരമറിഞ്ഞ് ചെന്നൈയിലെത്തിയ ബന്ധുക്കളോട് ഐ.ഐ.ടി അധികൃതർ സഹകരിച്ചില്ല. ആത്മഹത്യ കുറിപ്പുള്ള ഫോണും അലക്ഷ്യമായാണ് വെച്ചിരുന്നത്. ഫോണിൽ കുറിച്ചുവെച്ച സന്ദേശത്തിൽ സുദർശൻ പത്മനാഭെൻറ പേര് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും പിതാവ് അബ്ദുൽ ലത്തീഫ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.