ബി.പി. ഇജാസിന് മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്
text_fieldsതിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഫെലോഷിപ്പിന് മാധ്യമം കോഴിക്കോട് യൂനിറ്റിലെ സബ് എഡിറ്റർ ബി.പി. ഇജാസ് ഹസൻ അർഹനായി. ‘മലയാള ദിനപത്രങ്ങളിൽ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം’ പഠനത്തിന് 75,000 രൂപയുടെ ഫെലോഷിപ്പാണ് നൽകുക. സമഗ്ര വിഷയം വിഭാഗത്തിലാണ് ഫെലോഷിപ്പെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.വി. മിന്നു, ബി. മനോജ് (മാതൃഭൂമി), ബി. ബിജീഷ്, ഡി. ജയകൃഷ്ണൻ (മലയാള മനോരമ), ടി.കെ. സുജിത് (കേരള കൗമുദി), ഡോ. ബി. ബാലഗോപാൽ (റിപ്പോർട്ടർ ടി.വി), പി.എസ്. വിനയ (മാതൃഭൂമി ന്യൂസ്), എം. ദീപ എന്നിവരും ഇതേ ഫെലോഷിപ്പിന് അർഹരായി.
സൂക്ഷ്മ വിഷയം വിഭാഗത്തിൽ ലക്ഷം രൂപയുടെ ഫെലോഷിപ്പിന് ഡോ. പി.കെ. രാജശേഖരൻ (മാതൃഭൂമി), സാജൻ എവുജിൻ (ദേശാഭിമാനി) എന്നിവരും പൊതുഗവേഷണ വിഭാഗത്തിൽ 10,000 രൂപയുടെ േഫലോഷിപ്പിന് കെ. ഗിരീഷ് കുമാർ (സുപ്രഭാതം), ടി.കെ. സജീവ് കുമാർ (കേരള കൗമുദി), ഇ.വി. ഉണ്ണികൃഷ്ണൻ (മാതൃഭൂമി ന്യൂസ്), സീമ മോഹൻലാൽ (ദീപിക), സി.പി. ബിജു (മാതൃഭൂമി), ജോമിച്ചൻ ജോസ്, സോയ് പുളിക്കൽ (മലയാള മനോരമ), കെ. പ്രദീപ്കുമാർ (എ.സി.വി), സി. കാർത്തിക (അസി. പ്രഫ. അമൃത സ്കൂൾ ഒാഫ് ആർട്സ് ആൻഡ് സയൻസ് കൊച്ചി), പാർവതി ചന്ദ്രൻ (അസി. പ്രഫ. സെൻറ് സേവ്യഴ്സ് കോളജ്, വൈക്കം), എം. പ്രദീപ് (ഗവ. എച്ച്.എസ്.എസ് ചേളാരി, മലപ്പുറം) എന്നിവരും അർഹരായി.
കോഴിക്കോട് കിണാശ്ശേരി നോർത്ത് സ്വദേശിയും ബി.പി. മുഹമ്മദ് കോയ-എം. നഫീസ ദമ്പതികളുടെ മകനുമാണ് ഇജാസ് ഹസൻ. പി.പി. ഹസ്നയാണ് ഭാര്യ.
മാർച്ച് ഒമ്പതിന് വൈകീട്ട് ആറിന് തിരുവനന്തപുരം മാസ്കറ്റ് ഫോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി തോമസ് ഐസക് ഫെലോഷിപ്പുകൾ വിതരണം െചയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.