യുവാവിെൻറ തിരോധാനം കൊലപാതകം; ഭാര്യയും കാമുകനും പതിനാറുകാരനും അറസ്റ്റിൽ
text_fieldsകാസർകോട്: ആറര വർഷം മുമ്പ് ബേവിഞ്ചയിൽ നിന്ന് യുവാവിനെ കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. യുവാവിെൻറ ഭാര്യയും കാമുകനും 16കാരനും അറസ്റ്റിലായി. ഭർത്താവിെൻറ സ്വത്ത് തട്ടിയെടുത്ത് കാമുകനൊപ്പം താമസിക്കാൻ നടത്തിയ ഗൂഢാലോചനയാണ് കൊലയിലേക്ക് നയിച്ചതെന്ന് ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബേവിഞ്ച സ്റ്റാർ നഗറിലെ മുഹമ്മദ്കുഞ്ഞിയാണ് (32) കൊല്ലപ്പെട്ടത്. 2012 മാർച്ച് അഞ്ചിനും 30 നുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം കൂടുതൽ അന്വേഷണം നടത്തി വ്യക്തത വരുത്തും.
ഒന്നാം പ്രതിയും മുഹമ്മദ്കുഞ്ഞിയുടെ ഭാര്യയുമായ ബേവിഞ്ച സ്റ്റാർ നഗർ സ്വദേശിയും ഇപ്പോൾ ചെട്ടംകുഴിയിലെ സ്വകാര്യ സ്കൂളിന് സമീപം താമസക്കാരിയുമായ സക്കീന (35), കാമുകനും സ്വത്ത് ദല്ലാളും മുളിയാർ ബോവിക്കാനം ആലിനടുക്കം സ്വദേശിയും ഇപ്പോൾ കളനാട് അരമങ്ങാനം ഹദ്ദാദ് നഗറിൽ താമസക്കാരനുമായ എൻ.എ. ഉമ്മർ (41), പതിനാറുകാരൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സക്കീനക്ക് ഉമ്മറുമായി അവിഹിത ബന്ധമോ സാമ്പത്തിക ബന്ധമോ ഉണ്ടായിരുന്നതായും മുഹമ്മദ്കുഞ്ഞിയെ ഒഴിവാക്കുന്നതിന് ഇരുവരും കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ്കുഞ്ഞിയുടെ കഴുത്തിൽ ഷാൾ കുരുക്കിയാണ് കൊല നടത്തിയത്. അടുത്ത ദിവസം രാത്രിയോടെ സക്കീനയും ഉമ്മറും 16കാരനും ചേർന്ന് മൃതദേഹം തൊട്ടടുത്തുള്ള പുഴയിൽ തള്ളുകയായിരുന്നു. 2012 ആഗസ്റ്റ് എട്ടിനാണ് കൊല്ലപ്പെട്ട മുഹമ്മദ്കുഞ്ഞിയുടെ ബന്ധു മുഹമ്മദ് ഷാഫി കാസർകോട് ടൗൺ പൊലീസിൽ, മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന് പരാതി നൽകിയത്. പൊലീസ് കേസെടുത്തു അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടയിൽ ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി മുഹമ്മദ് ഷാഫി ഫയൽ ചെയ്തു. തുടർന്ന് 2012 ഡിസംബർ 12ന് അന്വേഷണത്തിന് സ്പെഷൽ ടീമിനെ നിയമിക്കാൻ ഹൈകോടതി ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.