കേരളത്തിൽ അനധികൃത നിയമനമെന്നത് വ്യാജ പ്രചാരണം-എം.ബി. രാജേഷ്, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു
text_fieldsകേരളത്തിൽ അനധികൃത നിയമനം നടക്കുന്നുവെന്നത് വ്യാജ പ്രചാരണമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഇടതു സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളോട് അനീതികാട്ടിയെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ഇത് നടക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കാതെ തിരുവനന്തപുരം നഗരസഭയില്‍ ഉള്‍പ്പെടെ നടത്തിയ അനധികൃത നിയമനങ്ങള്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം നഗരസഭയിലെ നിയമനം സംബന്ധിച്ച കത്ത് വ്യാജമാണെന്ന് മേയര്‍ തന്നെ വ്യക്തമാക്കിയതാണ്. നിലവിലുള്ള ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് നിയമനങ്ങളെല്ലാം നടത്തിയിട്ടുള്ളത്. വിവാദം ഉയര്‍ന്നപ്പോള്‍ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ അഭിമുഖ നടപടികള്‍ നിര്‍ത്തിവെക്കുകയും ഒഴിവുകളിലേക്ക് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇത്രയും സുതാര്യമായ നടപടി ക്രമങ്ങള്‍ പാലിച്ച നിയമനത്തിന്റെ കാര്യത്തിലാണ് കുപ്രചരണം നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.