അനധികൃത നിർമാണം: കെ.എം ഷാജിയുടെ ഭാര്യ ഹാജരാകണമെന്ന് കോർപറേഷൻ
text_fieldsകോഴിക്കോട്: കെ.എം ഷാജി എം.എൽ.എയുടെ ഭാര്യ ആശക്ക് കോഴിക്കോട് കോർപറേഷന്‍റെ നോട്ടീസ്. ഡിസംബർ 17ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കോർപറേഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. മാലൂർ കുന്നിൽ ചട്ടവിരുദ്ധമായി വീട് നിർമിച്ചുവെന്നാണ് ആരോപണം. ആശ ഇക്കാര്യത്തിൽ വിശദീകണം നൽകണമെന്ന് കോർപറേഷൻ നോട്ടീസിൽ പറയുന്നു .
ഇതേ വിഷയത്തിൽ എം.കെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി എൻഫോഴ്സ്മെന്‍റ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരുന്നു. കെ.എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേർന്നാണെന്നുള്ള പരാതിയുടെ ഭാഗമായാണ് മൊഴിയെടുത്തത്. കോഴിക്കോട്ടെ എൻഫോഴ്സ്മെന്‍റ് ഓഫീസിൽ വച്ചാണ് മൊഴിയെടുത്തത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം ഷാജിക്കെതിരെ നടക്കുന്ന ഇ.ഡി അന്വേഷണത്തിനിടെയാണ് എം.കെ മുനീർ എം.എൽ.എക്ക് എതിരെയും പരാതി ഉയർന്നത്. വിവാദ ഭൂമി ഇടപാടിൽ എം.കെ മുനീറിനും പങ്കുണ്ടെന്നാണ് ഐ.എൻ.എൽ നേതാവ് അബ്ദുൾ അസീസ് പരാതി നൽകിയിട്ടുത്.
വേങ്ങേരിയിലെ വിവാദമായ വീട് ഇരിക്കുന്ന 92 സെന്‍റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപക്കാണെന്നും എന്നാൽ ആധാരത്തിൽ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയിൽ പറയുന്നു. രജിസ്ട്രേഷൻ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങൾ വെട്ടിച്ചെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.