എറണാകുളം ബ്രോഡ് വേക്ക് സമീപം അനധികൃത നിർമാണം: മുൻ ഓവർസീയർക്കെതിരെ നടപടി
text_fieldsകൊച്ചി: എറണാകുളം ബ്രോഡ് വേക്ക് സമീപം അനധികൃത കെട്ടിട നിർമാണത്തിൽ മുൻ ഓവർസീയർക്കെതിരെ നടപടിയെടുക്കാൻ തദ്ദേശ വകുപ്പിന്റെ ഉത്തരവ്. ചട്ടം പാലിക്കാതെയുള്ള കെട്ടിട നിർമ്മാണത്തിന് പെർമിറ്റിന് ശുപാർശ ചെയ്ത റിട്ട. ഓവർസിയർ ജി. ഗോപകുമാറിന്റെ പ്രതിമാസ പെൻഷനിൽനിന്ന് 50 രൂപ സ്ഥിരമായി കുറവ് ചെയ്യനാണ് ഉത്തരവിലെ നിർദേശം.
എറണാകുളം ബ്രോഡ് വേയിൽ ആലപ്പാട്ട് ഫാഷൻ ജ്വവല്ലറിക്കു സമീപമുള്ള മൂന്ന് നില കെട്ടിടം കോർപ്പറേഷൻ, മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ചാണ് നിർമിക്കുവെന്ന പരാതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരാതി ലഭിച്ചതിനെ തുടർന്ന് 2015 ൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കെട്ടിടനിർമാണത്തിൽ ചട്ടങ്ങൾ ലംഘിച്ചുവെന്ന കണ്ടെത്തിയിരുന്നു.
സൗത്ത് സർക്കിൾ ഓഫീസിൽ നിന്നും സ്ഥല പരിശോധന നടത്തിയപ്പോഴും ഈ അനധികൃത നിർമാണങ്ങൾ പൊളിച്ചു മാറ്റുന്നതിനുള്ള തുടർ നടപടികൾ ഓവർസീയർ സ്വീകരിച്ചിട്ടില്ലെന്ന് കണ്ടെത്തി. ചട്ടം പാലിക്കാതെയുള്ള കെട്ടിട നിർമാണത്തിന് പെർമിറ്റിന് ശുപാർശ ചെയ്ത റിട്ട. ഓവർസിയർ ജി. ഗോപകുമാറിന്റെ നടപടി ഗുരുതര വീഴ്ചയാണെന്നും കണ്ടെത്തി. പ്ലോട്ടിന്റെ അളവുകൾ രേഖപ്പെടുത്താതെയാണ് സൈറ്റ് പ്ലനിനെ അടിസ്ഥാനമാക്കി പെർമിറ്റിന് ഓവർസീയർ ശിപാർശ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.