അനധികൃത സ്വത്ത്: കെ. സത്യനാരായണനെ സസ്പെന്റ് ചെയ്തു
text_fieldsമലപ്പുറം: അനധികൃത സ്വത്ത് സമ്പാദനത്തിൽ കോഴിക്കോട് എയർപ്പോർട്ട് സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തിലെ ക്ലാർക്ക് കെ. സത്യനാരായണനെ സസ്പെന്റ് ചെയ്ത് റവന്യൂ വകുപ്പിന്റെ ഉത്തരവ്. ഇദ്ദേഹം നേരത്തെ കൊണ്ടോട്ടി താലൂക്കിലെ ക്ലാർക്കായിരുന്നു. ഇയാൾക്കെതിരെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വിജിലൻസ് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ കുറ്റാരോപിതൻ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കുന്നതിനും സാധ്യതയുളളതിനാൽ സത്യനാരായണനെ സേവനത്തിൽ നിന്നും സസ്പെൻഡ് ചെയ്യുന്നതിന് വിജിലൻസ് ഡയറക്ടർ ജൂൺ ആറിന് ശിപാർശ ചെയ്തിരിക്കുന്നു.
വിജിലൻസ് ഡയറക്ടറുടെ കണ്ടെത്തലിൽ കഴമ്പുളളതായി റവന്യൂ വകുപ്പും കണ്ടെത്തി. അതിനാലാണ് കോഴിക്കോട് എയർപോർട്ട് ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തിൽ ക്ലാർക്കായി സേവനമനുഷ്ടിക്കുന്ന സത്യനാരായണനെ സേവനത്തിൽ നിന്നും സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.