ടൂറിസ്റ്റ് പെർമിറ്റിൽ സ്റ്റേജ് കാരിയേജായി ഓടുന്നത് നിയമവിരുദ്ധമെന്ന് കെ.എസ്.ആർ.ടി.സി
text_fieldsകൊച്ചി: ടൂറിസ്റ്റ് പെർമിറ്റെടുത്ത് സ്റ്റേജ് കാരിയേജായി കോൺട്രാക്ട് കാരിയേജ് ബസുകൾ സർവിസ് നടത്തുന്നത് നിയമവിരുദ്ധമെന്ന് കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ. ടൂറിസ്റ്റ് പെർമിറ്റിൽ സർവിസ് നടത്തുന്നത് മോട്ടോർ വാഹന വകുപ്പ് തടയുന്നതിനെതിരെ റോബിൻ ബസ് ഉടമയടക്കം നൽകിയ ഹരജിയിൽ കക്ഷിചേരാൻ നൽകിയ ഹരജിയിലാണ് ഇക്കാര്യം ഉന്നയിച്ചത്. ദേശസാത്കൃത റൂട്ടിലെ സർവിസ് വിലക്കിയാണ് ടൂറിസ്റ്റ് ബസുകൾക്ക് സർക്കുലർ നൽകിയതെന്നറിയാമായിരുന്നിട്ടും ബസുടമകളുടെ ഹരജിയിൽ കെ.എസ്.ആർ.ടി.സിയെ കക്ഷിയാക്കാതിരുന്നത് ബോധപൂർവമാണ്.
ബസിനുമുന്നിൽ ബോർഡും യാത്രക്കാരിൽനിന്ന് ടിക്കറ്റ് ചാർജും ഈടാക്കിയാണ് റോബിൻ ബസ് പത്തനംതിട്ട-കോയമ്പത്തൂർ സർവിസ് നടത്തുന്നതെന്ന് കെ.എസ്.ആർ.ടി.സി ഡെപ്യൂട്ടി ലോ ഓഫിസർ പി.എൻ. ഹേന നൽകിയ ഹരജിയിൽ പറയുന്നു. ടൂറിസ്റ്റ് പെർമിറ്റെടുത്ത ബസുകൾ ഓൺലൈനിൽ പരസ്യം നൽകിയാണ് ദേശസാത്കൃത റൂട്ടിൽ ഓടുന്നതെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.