അത്ര സുരക്ഷിതമല്ല എക്സ്റേ യൂനിറ്റുകൾ; പകുതിയോളവും അനുമതിയില്ലാതെ
text_fieldsമലപ്പുറം: സർക്കാർ, സ്വകാര്യ മേഖലകളിലടക്കം സംസ്ഥാനത്ത് പകുതിയോളം എക്സ്റേ യ ൂനിറ്റുകൾ അനധികൃതം. കേന്ദ്ര സർക്കാറിെൻറ ആണവോർജ നിയന്ത്രണ ബോർഡിെൻറ കണക്ക് പ്രകാരം 30 ശതമാനത്തോളം യൂനിറ്റുകൾ പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയാണ്. കൃത്യ മായ സംവിധാനങ്ങൾ ഒരുക്കാതെയും മുൻകരുതലുകൾ സ്വീകരിക്കാതെയും ഇവ പ്രവർത്തിക്കുന ്നത് അർബുദമടക്കമുള്ള രോഗങ്ങൾ വരാനിടയാക്കുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ റെഗുലേറ്ററി ബോർഡ് ഇൗയിടെ പരിശോധന നടത്തി മാനദണ്ഡങ്ങളൊന്നും പാലിക്കാതെ പ്രവർത്തിച്ച 25ഒാളം സ്ഥാപനങ്ങൾ അടപ്പിച്ചു. ബോർഡിെൻറ കണക്ക് പ്രകാരം സംസ്ഥാനത്ത് 2099 സ്ഥാപനങ്ങൾ മാത്രമാണുള്ളത്. എന്നാൽ, അനധികൃതമായി പ്രവർത്തിക്കുന്നവ ഇതിലുമേറെയാണ്. യൂനിറ്റുകളിൽ രണ്ട് വർഷത്തിലൊരിക്കൽ ഗുണനിലവാര പരിേശാധന നടത്തണമെന്ന് നിയമമുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് ലൈസൻസ് നൽകുക.
ഇതിനായി രാജ്യത്ത് 150 അംഗീകൃത ഏജൻസികളുണ്ട്. സംസ്ഥാനത്ത് തൃശൂരിലും കൊച്ചിയിലുമാണ് പരിശോധനക്ക് സൗകര്യമുള്ളത്. കുറഞ്ഞ റേഡിയേഷനിൽ നല്ല ഇമേജ് നൽകുന്നത് ഉറപ്പുവരുത്താനാണ് ഇത്തരം ടെസ്റ്റുകൾ. നഗരപ്രദേശങ്ങളേക്കാൾ ചെറുനഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമാണ് കൂടുതൽ സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നത്. സർക്കാർ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ചില യൂനിറ്റുകൾക്ക് ലൈസൻസില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
പഴയ യന്ത്രങ്ങൾ, കൂടിയ റേഡിയേഷൻ
മിക്ക യൂനിറ്റുകളിലും മറ്റ് രാജ്യങ്ങളിൽനിന്ന് പഴയ എക്സ്റേ യന്ത്രങ്ങൾ ഇറക്കുമതി ചെയ്താണ് പ്രവർത്തിക്കുന്നത്. പഴകിയ യന്ത്രങ്ങളിൽ ചിത്രങ്ങൾ പതിയണമെങ്കിൽ കൂടുതൽ അളവിൽ റേഡിയേഷൻ കടത്തിവിടേണ്ടി വരും. ഇത് രോഗിയുടെയും പ്രവർത്തിപ്പിക്കുന്നയാളുടെയും ആരോഗ്യത്തിന് ഹാനികരമാണ്.
വിദേശത്തുനിന്ന് യന്ത്രങ്ങൾ ഇറക്കുമതി ചെയ്യാൻ ബോർഡിെൻറ അനുമതി വേണമെന്ന നിയമം മൂന്നുമാസം മുമ്പ് മാത്രമാണ് നിലവിൽ വന്നത്. എക്സ്റേ യൂനിറ്റുകളിൽ കൃത്യമായ സുരക്ഷ മാനദണ്ഡങ്ങൾ പലയിടങ്ങളിലും പാലിച്ചിട്ടില്ല. റേഡിയേഷൻ രക്ഷാകവചം, പ്രത്യേക വാതിലുകൾ, രോഗിക്കൊപ്പം കയറുന്ന സഹായികൾക്കും ഒാപറേറ്റർമാർക്കും പ്രത്യേകം സുരക്ഷ സംവിധാനങ്ങൾ എന്നിവ പാലിച്ചാകണം യൂനിറ്റുകളുടെ പ്രവർത്തനമെന്ന് ആണവോർജ നിയന്ത്രണ ബോർഡ് സയൻറിഫിക് ഒാഫിസർ നൗഷാദ് നാറാണത്ത് മാധ്യമത്തോട് പറഞ്ഞു. .
ചിലയിടങ്ങളിൽ മതിയായ യോഗ്യതകളില്ലാത്ത ഒാപറേറ്റർമാരും പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.