അനധികൃതമായി ട്രെയിനിൽ പണം കടത്തൽ : 34 ലക്ഷം രൂപയുമായി രണ്ട് പേർ പിടിയിൽ
text_fieldsപുനലൂർ : അനധികൃതമായി ട്രെയിനിൽ കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപയുമായി രണ്ട് പേർ പിടിയിൽ. തമട് കടയനല്ലൂർ സ്വദേശി അബ്ദുൾ അജീസ് (46), കൊല്ലത്ത് സ്ഥിര താമസം ആക്കിയ വിരുദനഗർ സ്വദേശി ബാലാജി (46 ) എന്നിവർ ആണ് പിടിയിലായത്.
രാവിലെ ചെന്നൈയിൽ നിന്ന് പുറപ്പെട്ട ചെന്നൈ എഗ്മോർ -കൊല്ലം എക്സ്പ്രസ് ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് 34,62 ,850 രൂപയുമായി രണ്ട് പേരാണ് പുനലൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പുനലൂർ വഴി കൊല്ലത്തേക്കുള്ള ട്രെനിൽ നിന്ന് ഏകദേശം രണ്ടുകോടിയോളം രൂപയാണ് രേഖകൾ ഇല്ലാതെ പിടികൂടിയത്.
അന്യസംസഥാനത്തു നിന്ന് ട്രെയിൻ മാർഗം വൻതോതിൽ ലഹരി പദാർഥങ്ങളും കുഴൽപണവും എത്തുന്നതുന്നതായും രഹസ്യ വിവിരം ലഭിച്ചിരുന്നു. മധ്യവേനലവധി ആയതിനാൽ ട്രെയിനിൽ തിരക്ക് അനുഭവപ്പെടുന്നതിനാൽ പണം കടത്തുക എളുപ്പമാണ്. സംസ്ഥാന റെയിൽവേ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ആർ.പി.എഫുമായി ചേർന്ന് സംയുക്തമായി കഴിഞ്ഞ രണ്ട് മാസക്കാലമായി ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തിവരുകയാണ്.
കടത്തികൊണ്ട് വന്ന പണത്തിനു ഉറവിടാമോ വ്യക്തമാക്കാൻ ഇവർക്ക് കഴിയുന്നില്ല. മറ്റ് രേഖകളോ ഹാജരാക്കാനും ഇവർക്ക് സാധിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പുനലൂർ റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ജി. ശ്രീകുമാർ, എസ്.ഐ. ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർ മാരായ അരുൺ മോഹൻ, മനു, സവിൻ കുമാർ ആർ.പി.എഫ് ഉദ്യോഗസ്ഥരായ തില്ലൈ നടരാജൻ, വൃന്ദ എന്നിവരടങ്ങിയ സംഘമാണ് ട്രെയിനിൽ പരിശോധന നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.