ഉപ്പയും ഉമ്മയും പോയി; ഇല്യാസിനും സഹോദരിമാർക്കും നഷ്ടപ്പെട്ടത് 11 ബന്ധുക്കളെ
text_fieldsവൈത്തിരി: മുണ്ടക്കൈ ദുരന്തത്തിൽ പ്രവാസിയായ ഇല്യാസിനും സഹോദരിമാർക്കും ഉമ്മയും ഉപ്പയുമടക്കം 11 ബന്ധുക്കളെ നഷ്ടപ്പെട്ടു. അബൂദബിയിലായിരുന്ന ഇല്യാസ് കുടുംബത്തിലുണ്ടായ ദുരന്തത്തെ തുടർന്ന് നാട്ടിലെത്തിയതാണ്. പിതാവ് ലത്തീഫ്, മാതാവ് റഹ്മത്ത് എന്നിവർ മണ്ണിനോട് ചേർന്നു. ഇവരുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. ലത്തീഫിന്റെ സഹോദരൻ അബു, ഭാര്യ സഫിയ എന്നിവരും ഓർമയായി.
ഇവരുടെ മയ്യിത്തുകൾ ലഭിച്ചു, ഖബറടക്കുകയും ചെയ്തു. ഇല്യാസിന്റെ മാതാവ് റഹ്മത്തിന്റെ സഹോദരി ഖദീജയും ഭർത്താവ് ആലക്കൽ ആലികുട്ടിയും നടുക്കുന്ന ഓർമയായി മാറി. ഇതിൽ അലിയുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. ഇവരുടെ മകൻ ഗഫൂർ, ഭാര്യ സഫൂറ, മക്കളായ ഷഹീൻ, ഫിനു, കുഞ്ഞി എന്നിവരും ദുരന്തത്തിൽ മരണമടഞ്ഞു. സഫൂറയുടെയും മക്കളായ ഷഹീൻ, ഫിനു എന്നിവരുടെയും മൃതദേഹങ്ങൾ ലഭിച്ചു.
ഇല്യാസിന്റെ സഹോദരിമാരായ മുഹ്സിനയും അൻസിലയുമാണ് ഇല്യാസിന് ഇനി ബാക്കിയുള്ളത്. മുഹ്സിനയുടെ ഭർത്താവ് സഹദും എട്ടുവയസ്സുള്ള മകളും അൻസിലയുടെ ഭർത്താവ് ഇബ്രാഹിംകുട്ടിയും എട്ടും മൂന്നും വയസ്സുള്ള മക്കളും സുരക്ഷിതരാണ്. അൻസിലയുടെ വീട് ചൂരൽമലയിലായിരുന്നുവെങ്കിലും ദുരന്തം എത്താതെ രക്ഷപ്പെടുകയായിരുന്നു. മുഹ്സിന ചെമ്പോത്തറയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.