‘കട്ടക്ക് കൂടെ നിൽക്കണം എം.പി’
text_fieldsതെരഞ്ഞെടുപ്പ് നടക്കുന്നത് ലോക്സഭയിലേക്കാണ്. മണ്ഡല വികസനം മാത്രമല്ല ചർച്ചയാക് കേണ്ടത്. മത്സരിക്കുന്നയാളുടെ പ്രവർത്തനവും പെരുമാറ്റവും കഴിവുമെല്ലാം നോക്കിവേണം വോട്ട് ചെയ്യാൻ. എന്ത് പ്രശ്നമുണ്ടായാലും വലിയവനെന്നോ ചെറിയവനെന്നോ നോക്കാതെ കട്ടക് ക് കൂടെ നിൽക്കണം.
നാട്ടുകാരുടെ ആവശ്യങ്ങൾ സാധിപ്പിച്ച് കൊടുക്കണം. കേന്ദ്ര സർക്കാറുമായി ഓരോ പൗരെൻറയും ലിങ്കാണ് എം.പി. ലക്ഷക്കണക്കിന് പേരുടെ വോട്ട് വാങ്ങി ഡൽഹിക്ക് പറക്കുന്നത് പാർലമെൻറിൽ പോയി മിണ്ടാതിരിക്കാനാവരുത്. ഭാഷയാണ് പലർക്കും വെല്ലുവിളി. ഹിന്ദിയിലോ ഇംഗ്ലീഷിലോ കാര്യങ്ങൾ ഭംഗിയായി അവതരിപ്പിക്കാനുള്ള കഴിവ് പ്രധാനമാണ്.
പരിഭാഷകരുടെ സഹായമില്ലാതെ ആവശ്യങ്ങൾ നേരിട്ട് ഉന്നയിക്കണം. നടപ്പാക്കാൻ കഴിയുന്ന വാഗ്ദാനങ്ങളേ നൽകാവൂ. വലിയ വലിയ വാഗ്ദാനങ്ങൾ നൽകി അഞ്ച് വർഷം ഒന്നും ചെയ്യാതിരിക്കുന്നതുകൊണ്ടാണ് പലരും പിന്നീട് തോറ്റുപോവുന്നത്.
കായികരംഗത്ത് ഏറ്റവുമധികം ചെയ്യാൻ കഴിയുക കേന്ദ്ര സർക്കാറിനാണ്. ഫണ്ട് നല്ലോണമുണ്ട്. അത് കിട്ടണമെങ്കിൽ ചോദിച്ചുവാങ്ങാൻ കഴിവുള്ളവരുണ്ടാവണം. സ്പോർട്സിനെപ്പറ്റി ധാരണയുള്ളവർക്കേ മികച്ച പദ്ധതികൾ തയാറാക്കാൻ കഴിയൂ.
ഇക്കാര്യത്തിൽ താൽപര്യമെങ്കിലും വേണം. കേരളത്തിലെ ചുരുക്കം ജില്ലകളിൽ മാത്രമാണ് നല്ല ട്രാക്കുകളും മൈതാനങ്ങളുമുള്ളത്. ഒളിമ്പ്യൻ പി.ടി. ഉഷ കേന്ദ്ര സർക്കാറിന് മുന്നിൽ വിഷയങ്ങൾ അവതരിപ്പിച്ച് നേടിയെടുക്കുന്നത് എം.പിമാർ മാതൃകയാക്കണം. മികച്ച താരങ്ങളുണ്ടായാൽ രാജ്യത്തിനാണ് ഗുണം.
തയാറാക്കിയത് : കെ.പി.എം. റിയാസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.