പൊരുതുന്ന ജനതയുടെ ചെറുത്തുനിൽപ്പിനെ തീവ്രവാദമെന്ന് വിളിക്കരുത്, ഞാൻ ഫലസ്തീനൊപ്പം -സ്പീക്കർ എ.എൻ. ഷംസീർ
text_fieldsതിരുവനന്തപുരം: പൊരുതുന്ന ഫലസ്തീനൊപ്പമാണ് താനെന്നും വർഷങ്ങളായി പൊരുതുന്ന ഒരു ജനതയുടെ ചെറുത്തുനിൽപ്പിനെ തീവ്രവാദമെന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കരുതെന്നും സ്പീക്കർ എ.എൻ. ഷംസീർ. അക്രമത്തെ ന്യായീകരിക്കുന്നില്ല. എന്നാൽ, ചെറുത്തുനിൽപ്പിനെ തീവ്രവാദമെന്ന് വിശേഷിപ്പിക്കാനാവില്ല, പ്രതിരോധം എന്നാണ് വിളിക്കേണ്ടത് -ഷംസീർ പറഞ്ഞു.
'യുദ്ധം ഒരിക്കലും ആരാണ് ശരി എന്ന് തീരുമാനിക്കുന്നില്ല, യുദ്ധം തീരുമാനിക്കുന്നത് ആരാണ് ബാക്കിയാവുന്നത്' എന്ന വാക്കുകൾ സ്പീക്കർ ഉദ്ധരിച്ചു. ഒരു യുദ്ധത്തിലും കുഞ്ഞുങ്ങളേയും സ്ത്രീകളെയും കൊല്ലാൻ പാടില്ലെന്നതാണ് തന്‍റെ നിലപാട്.
തനിക്ക് വളരെ കൃത്യമായ രാഷ്ട്രീയപക്ഷമുണ്ട്. പൊരുതുന്ന ഫലസ്‌തീനൊപ്പമാണ് ഞാൻ നില്‍ക്കുന്നത്. മനുഷ്യൻ മരിച്ചു വീഴുമ്പോൾ സ്‌പീക്കർക്ക് രാഷ്ട്രീയമുണ്ട്. അത് ജനകീയ പ്രതിരോധമാണ്. ഹമാസിനെ ന്യായീകരിക്കില്ല. പക്ഷേ ഫലസ്‌തീനൊപ്പമാണ്.
വർഷങ്ങളായി പൊരുതുന്ന ഒരു ജനതയുടെ ചെറുത്തുനിൽപ്പിനെ തീവ്രവാദമെന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കരുത്. മഹാത്മാ ഗാന്ധിയിൽ നിന്നും നരേന്ദ്ര മോദിയിലേക്ക് എത്തുമ്പോൾ ആളുകളെ കൊന്നൊടുക്കുന്ന നെതന്യാഹുവിന്‍റെ പക്ഷത്താണെന്നാണ് ഭരണകൂടം പ്രഖ്യാപിക്കുന്നത്. അത് ലജ്ജാകരമാണ്. തിരഞ്ഞെടുക്കപ്പെട്ട സ്വേച്‌ഛാധിപത്യമാണ് നെതന്യാഹുവും മോദിയും -ഷംസീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.