ഗുരുതര സാഹചര്യം; സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അനിയന്ത്രിതമായ സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). ഈ ആവശ്യം ഉന്നയിച്ച് ഐ.എം.എ മുഖ്യമന്ത്രിക്ക് കത്തുനൽകും.
കഴിഞ്ഞ ആഴ്ചകളിൽ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം 7000ത്തിനും മുകളിൽ എത്തി. രോഗവ്യാപനം തടയുന്നതിന് ശക്തമായ നടപടികൾ ആവശ്യമായിവരും. ഈ സാഹചര്യത്തിലാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം ഐ.എം.എ ഉന്നയിക്കുന്നത്.
രോഗവ്യാപനത്തിൻെറ ഗുരുതര സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണം. രോഗവ്യാപനം തടയാൻ കർശന നടപടി സ്വീകരിക്കുകയും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുകയും വേണം. സാധാരണക്കാരിലും ആരോഗ്യ പ്രവർത്തകരിലും രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടായേക്കാം. ആശുപത്രികൾ നിറഞ്ഞതോടെ ഗുരുതര സാഹചര്യം നേരിടേണ്ടിവരുമെന്നും ഐ.എം.എ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ ജനസംഖ്യ കണക്കാക്കുേമ്പാൾ സംസ്ഥാനത്ത് കോവിഡ് ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ആശുപത്രികൾ ഏറെക്കുറെ നിറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ കാര്യവും പരിഗണിക്കണം. അതിനാൽ രോഗവ്യാപനം കുറക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും ഐ.എം.എ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.