അടിയന്തര ചികിത്സ സംവിധാനത്തിെൻറ കാര്യക്ഷമതയില്ലായ്മയെന്ന് െഎ.എം.എ
text_fieldsആലുവ: ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്നുള്ള മുരുകെൻറ മരണം, സംസ്ഥാനത്തെ അടിയന്തര ചികിത്സ സംവിധാനത്തിെൻറ കാര്യക്ഷമതമില്ലായ്മ മൂലമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷെൻറ (ഐ.എം.എ) അേന്വഷണ റിപ്പോർട്ട്. മുരുകനെ ചികിത്സക്കെത്തിച്ച ആശുപത്രികളിലെ ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിെൻറയും സുരക്ഷ ജീവനക്കാരുടെയും മൊഴിയെടുത്ത ശേഷമാണ് ഐ.എം.എ സംഘം ഈ കണ്ടെത്തലിലെത്തിയത്.
ആലുവ ഐ.എം.എ പെരിയാർ ഹൗസിൽ ചേർന്ന സംസ്ഥാന വർക്കിങ് കമ്മിറ്റി യോഗത്തിനുശേഷം വാർത്തസമ്മേളനത്തിലാണ് അേന്വഷണ നിഗമനങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. മുരുകനെ ചികിത്സക്കായെത്തിച്ച ഒരാശുപത്രിയിലും പണമാവശ്യപ്പെട്ടിട്ടില്ല. ചികിത്സ സൗകര്യങ്ങളുടെ ലഭ്യതയില്ലായ്മയാണ് ആശുപത്രികളെ രോഗിയെ പ്രവേശിപ്പിക്കാതിരിക്കാൻ നിർബന്ധിതരാക്കിയത്. അപകടത്തിൽപെട്ട മുരുകനോടൊപ്പം പരിക്കേറ്റ മൂന്നുപേർക്കും ആശുപത്രികളിൽ അടിയന്തര ചികിത്സ സൗജന്യമായി നൽകിയിരുന്നു.
വെൻറിലേറ്റർ സൗകര്യമുള്ള ആംബുലൻസ് വിളിച്ചുവരുത്തി കിംസ് ആശുപത്രിയാണ് മെഡിക്കൽ കോളജിലേക്ക് രോഗിയെ അയക്കാൻ നിർദേശിച്ചതെന്നും എന്നാൽ, ഡ്രൈവറുടെ നിർബന്ധപ്രകാരമാണ് മെഡിട്രിന ആശുപത്രിയിലേക്ക് പോയതെന്നും റിപ്പോർട്ടിൽ ആേരാപിക്കുന്നു. സംസ്ഥാനത്ത് ലഭ്യമായ ആംബുലൻസുകളെയും ചികിത്സ സംവിധാനങ്ങളെയും വിദഗ്ധ ഡോക്ടർമാരെയും കോർത്തിണക്കി അപകട ചികിത്സ സംവിധാനം നടപ്പാക്കാൻ ഐ.എം.എ മുൻകൈയെടുക്കും.
അന്വേഷണം തുടങ്ങുംമുമ്പുതന്നെ ഡോക്ടർമാരെ അറസ്റ്റ് ചെയ്യുമെന്ന ജില്ല പൊലീസ് മേധാവിയുടെ പ്രസ്താവന ചട്ടലംഘനമാണ്. ക്ടർമാർക്ക് നേരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ ഐ.എം.എ ഉത്കണ്ഠ രേഖപ്പെടുത്തി. നിലവിലെ ചികിത്സ സംവിധാനങ്ങളെ തകിടം മറിക്കാനെ ഇത്തരം ശ്രമങ്ങൾ ഉപകരിക്കുകയുള്ളൂ. അപകട ചികിത്സ സംവിധാനം കാര്യക്ഷമമാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് ഐ.എം.എ പിന്തുണ നൽകും. റിപ്പോർട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കൈമാറും.
ഐ.എം.എ പ്രസിഡൻറ് ഡോ. വിജി പ്രദീപ്കുമാർ, ഡോ. എ.വി. ജയകൃഷ്ണൻ, ഡോ. സാമുവൽ കോശി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.