പുതിയ നിയമങ്ങൾ ആരോഗ്യരംഗം തകർക്കുമെന്ന്; െഎ.എം.എ പ്രതിഷേധദിനം ഇന്ന്
text_fieldsന്യൂഡൽഹി: ആരോഗ്യരംഗത്ത് കൊണ്ടുവരുന്ന പുതിയ നിയമങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്ക ൽ അസോസിയേഷൻ രംഗത്ത്. ദേശീയ മെഡിക്കൽ കമീഷൻ ബിൽ-2017, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ (ഭേദഗതി) ബിൽ-2018, ഉപഭോക്തൃ നിയമം-2018 എന്നീ നിയമങ്ങൾക്കെതിരെയാണ് ദേശീയതലത്തിൽ െഎ.എം.എ െവള്ളിയാഴ്ച പ്രതിഷേധദിനം ആചരിക്കുന്നത്. ബില്ലുകൾ ആരോഗ്യരംഗത്തെ തകർക്കുക മാത്രമല്ല ആരോഗ്യ സംരക്ഷണ മേഖലയുടെ ഗതിമാറ്റുമെന്ന് െഎ.എം.എ ദേശീയ പ്രസിഡൻറ് ശന്തനു സെൻ പറഞ്ഞു. പ്രതിഷേധ പരിപാടി ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാതെയാണ് സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നിയമങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനത്തെയും പാർലമെൻറിെനയും ബോധവത്കരിക്കാനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ദേശീയ മെഡിക്കൽ കമീഷൻ ബിൽ ജനവിരുദ്ധവും ദരിദ്രർെക്കതിരും രാജ്യത്തിെൻറ അഖണ്ഡതയെ തകർക്കുന്നതുമാണെന്ന് ശന്തനു സെൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.