ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി ധനസഹായത്തിന് അപേക്ഷിക്കാം
text_fieldsകൽപറ്റ: ന്യൂനപക്ഷക്ഷേമ വകുപ്പ് മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹ ബന്ധം വേര്‍പ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ധനസഹായം നല്കുന്നു.
വീടുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വാസയോഗ്യമാക്കുന്നതിന് 50,000 രൂപയാണ് സഹായധനമായി നല്‍കുക. ഇത് തിരിച്ച് അടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിെൻറ പരമാവധി വിസ്തീര്‍ണം 1200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബം, അപേക്ഷക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.
വീടിെൻറ വിസ്തീര്‍ണം 1200 ചതുരശ്ര അടിയില്‍ കുറവാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിന്, വില്ലേജ് ഓഫിസര്‍/തദ്ദേശ സ്വയംഭരണ സ്ഥാപനത്തിെൻറ അസി. എന്‍ജിനീയര്‍/ ബന്ധപ്പെട്ട അധികാരികള്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം മതി. കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെല്ലില്‍ നേരിട്ടും ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ല ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, കലക്ടറേറ്റ് എന്ന വിലാസത്തില്‍ തപാല്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.