Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോക്കുകൂലി: പരാതികളിൽ...

നോക്കുകൂലി: പരാതികളിൽ അടിയന്തര നടപടികൾ സ്വീകരിക്കണം- മന്ത്രി

text_fields
bookmark_border
v sivankutty
cancel

തിരുവനന്തപുരം: നോക്കുകൂലി സംബന്ധിച്ച പരാതികളിൽ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്​ തൊഴിൽവകുപ്പ്​ ഉദ്യോഗസ്ഥരോട്​ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. ഇത്തരത്തിൽ ഇടപെടുന്നതിന് മൊബൈൽ ആപ് സംവിധാനം ഒരുക്കണം.

തൊഴിൽ വകുപ്പിലെ അസി. ലേബർ ഓഫിസർ ഗ്രേഡ്-II മുതൽ അഡീഷനൽ ലേബർ കമീഷണർ വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളി താൽപര്യം സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ മുൻഗണന നൽകണം. മുഴുവൻ സ്ഥാപനങ്ങളെയും തൊഴിൽ വകുപ്പിൽ രജിസ്​റ്റർ ചെയ്യുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം. കെട്ടിക്കിടക്കുന്ന ഗ്രാറ്റ്വിറ്റി കേസുകൾ തീർപ്പാക്കാനും സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന്​ മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V Sivankutty
News Summary - Immediate action should be taken on complaints - Minister
Next Story