കോവിഡ് കാരണം പരീക്ഷ മുടങ്ങിയ ബിരുദ വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിന് അടിയന്തര സംവിധാനം ഒരുക്കണം -കാംപസ് ഫ്രണ്ട്
text_fieldsകോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്ന ബിരുദ വിദ്യാർഥികളുടെ പരീക്ഷകൾ അടിയന്തരമായി നടത്തി തുടർ പഠന സൗകര്യമൊരുക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എം. ഷൈഖ് റസൽ. കോവിഡ് ബുദ്ധിമുട്ടുകൾക്കിടയിലും പി.പി.ഇ കിറ്റ് ധരിച്ച് പരീക്ഷ എഴുതാന്‍വരെ വിദ്യാർഥികൾ തയ്യാറായിരുന്നു. എന്നാല്‍, സര്‍വകലാശാല അതിന് അനുമതി നൽകിയിരുന്നില്ല. നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകളാണ് എഴുതാനുള്ളത്.
ഇതില്‍ നാലാം സെമസ്റ്ററിന്‍റെ ടൈംടേബിള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതുംസപ്തംബര്‍ 23നാണ് പരീക്ഷ. അപ്പോഴേക്കും കാലിക്കറ്റ് ഉൾപ്പടെയുള്ള പല സർവകലാശാലകളിലേയും പി.ജി, ബി.എഡ് തുടങ്ങിയ പല കോഴ്സുകളുടേയും പ്രവേശന നടപടികൾപൂര്‍ത്തിയാവുകയോ അവസാന ഘട്ടത്തിലേക്ക് കടക്കുകയോ ചെയ്യും. ഇത് വിദ്യാർഥികളുടെ ഉപരിപഠന സാധ്യതകളെ ഇല്ലാതാക്കും.
മുൻപ് വിദ്യാർഥികളുടെ ഉപരിപഠനത്തിന് പ്രശ്നമാകാത്ത രീതിയില്‍ പരീക്ഷ എഴുതാന്‍ സംവിധാനം ഒരുക്കുമെന്ന് സര്‍വകലാശാല ഉറപ്പ് നൽകിയിരുന്നു. എന്നാല്‍, പല സർവകലാശാലകളിലും പ്രവേശന നടപടികൾ അവസാന ഘട്ടത്തിലായിട്ടും ഇതുവരെ എന്ന് പരീക്ഷ നടത്തുമെന്നു പോലും തീരുമാനമായിട്ടില്ല. സർവകലാശാലയുടെ ഭാഗത്ത് നിന്നും വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ല.
വിഷയത്തിൽ വിദ്യാർഥികളുടെ ഉപരിപഠനം തടസ്സപ്പെടാത്ത രീതിയിൽ സർവകലാശാല അടിയന്തരമായി ഇടപെടണമെന്നും വിദ്യാർഥികളുടെ തുടർപഠനത്തിനായി പ്രത്യേക സംവിധാനം കാണണമെന്നും ഷൈഖ് റസൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.