ഇമ്യൂണിറ്റി പാസ്പോർട്ട്: രാഷ്ട്രീയതീരുമാനം കൈവിട്ട് സർക്കാർ
text_fieldsതിരുവനന്തപുരം: ജനങ്ങൾക്ക് കടകളിൽ പോകാൻ അപ്രായോഗിക നിർദേശങ്ങൾ (ഇമ്യൂണിറ്റി പാസ്പോർട്ട്) പുറപ്പെടുവിച്ചതിലൂടെ സർക്കാർ രാഷ്ട്രീയതീരുമാനം എടുക്കുന്നതിൽ പരാജയപ്പെട്ടു. നിയമപരമായ അസമത്വത്തിന് പുറമെ ഒരുവിഭാഗം ജനങ്ങളെ വർഗപരവും സാമൂഹികവുമായി പുറന്തള്ളുന്ന നിർദേശങ്ങൾ രണ്ട് തട്ടായി സമൂഹത്തെ വേർതിരിക്കുകയും ചെയ്യുന്നു. സാമൂഹിക ഉൾക്കാഴ്ചയോടെ രാഷ്ട്രീയ തീരുമാനം സ്വീകരിക്കുന്നതിന് പകരം ഉദ്യോഗസ്ഥ, പൊലീസിെന ആശ്രയിക്കുകയാണ് സർക്കാർ.
ചട്ടം 300 പ്രകാരം നിയമസഭയിൽ സർക്കാർ തീരുമാനം പ്രഖ്യാപിച്ച മന്ത്രി പുതിയ നിർദേശങ്ങൾ പാലിക്കുന്നത് അഭികാമ്യമെന്നാണ് പ്രസ്താവിച്ചത്. എന്നാൽ, നിർദേശം കർശനമായി പാലിക്കണമെന്ന നിലയിലാണ് ഉത്തരവിറങ്ങിയത്. സാധാരണ, സർക്കാറിെൻറ രാഷ്ട്രീയ തീരുമാനമാണ് മന്ത്രിസഭയിൽ പ്രഖ്യാപിക്കുന്നത്. എന്നാൽ, ഉത്തരവിറക്കുേമ്പാൾ ചീഫ് സെക്രട്ടറി ഉൾപ്പെട്ട ഉദ്യോഗസ്ഥ ലോബി അത് 'തിരുത്തി'. ഇതിൽ സർക്കാറിന് ഇടപെടാൻ കഴിഞ്ഞില്ലെന്നത് ഇടത് കേന്ദ്രങ്ങളെപോലും അദ്ഭുതപ്പെടുത്തി.
സമൂഹത്തിലെ ഉന്നതോദ്യോഗസ്ഥർക്കും സ്വാധീനശക്തിയും സുസ്ഥിരവരുമാനവും ഉള്ളവർക്കും മാത്രമേ സർക്കാറിെൻറ പുതിയ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയൂ. സമൂഹത്തെ ഉള്ളവർ/ ഇല്ലാത്തവരെന്ന് വർഗപരമായും സാമൂഹികമായും വിഭജിക്കുകകൂടിയാണ് ഇടതുപക്ഷ സർക്കാർ എന്നാണ് വിമർശം. ദിവസവേതനക്കാർ, വഴിയോര കച്ചവടക്കാർ, സ്വയം തൊഴിൽ ഉപജീവനക്കാർ, വയോധികർ, ദലിതർ, ആദിവാസികൾ, ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് സർക്കാർ നിർദേശം എത്രത്തോളം പാലിക്കാനാകുമെന്നാണ് ആശങ്ക.
42.14 ശതമാനം പേർക്ക് മാത്രം ഒന്നാം ഡോസ് വാക്സിനും 17.66 ശതമാനത്തിന് രണ്ടാം ഡോസും മാത്രമാണ് നൽകാനായത്. വാക്സിൻ നൽകേണ്ട ഉത്തരവാദിത്തം സർക്കാറിനാണ്. ഇപ്പോൾ വാക്സിനെടുക്കേണ്ട ഉത്തരവാദിത്തം ജനങ്ങളുടെ മേലാക്കി. സ്വകാര്യ ആശുപത്രികളിൽ 650 - 950 രൂപക്ക് വാക്സിനെടുക്കാൻ എത്ര കുടുംബങ്ങൾക്ക് കഴിയുമെന്നാണ് ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.