പരീക്ഷ ആൾമാറാട്ടം: വിദ്യാർഥിയുെട ശരിയുത്തരം അധ്യാപകൻ തെറ്റായി തിരുത്തി
text_fieldsമുക്കം (കോഴിക്കോട്): നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ വിദ്യാർഥി എഴുതിയ ശരിയുത്തരം വ െട്ടിയ അധ്യാപകൻ നിഷാദ് വി. മുഹമ്മദ് തെറ്റായി തിരുത്തി എഴുതി. ഹയർസെക്കൻഡറി ഡയറക്ടർ ഡോ. എസ്.എസ്. വിവേകാനന്ദെൻ റ നേതൃത്വത്തിലുള്ള തെളിവെടുപ്പ് സംഘത്തിനാണ് ഇക്കാര്യം ബോധ്യമായത്. ഇൗ വിദ്യാർഥിയുടെ കമ്പ്യൂട്ടർ ആപ്ലിക് കേഷൻ വിഷയത്തിലെ ഉത്തരക്കടലാസിലാണ് അധ്യാപകെൻറ ‘കരവിരുത്’. നാല് ഉത്തരങ്ങളാണ് അധ്യാപകൻ തിരുത്തിയത്. താൻ എഴ ുതിയ നാലു ചോദ്യങ്ങളുടെ ഉത്തരങ്ങൾ തിരുത്തി എഴുതിയതും അതിൽ ഒരു ഉത്തരം തെറ്റുമാണെന്ന് കണ്ടപ്പോൾ വിദ്യാർഥി ഞെട്ട ി.
പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതുന്നതിൽ ഒരു വിദ്യാർഥി ഏറെ സങ്കടപ്പെട്ടു. രണ്ടാമത് പരീക്ഷയെഴുതുന് നത് ബുദ്ധിമുട്ടാണെന്നും പറഞ്ഞു. ചെയ്യാത്ത കുറ്റത്തിന് മക്കളെ ബലിയാടാക്കിയതിൽ രക്ഷിതാക്കൾ കരഞ്ഞുകൊണ്ടാണ് സങ്കടവും രോഷവും പ്രകടിപ്പിച്ചത്. അധ്യാപകർ പരീക്ഷ എഴുതിയത് തങ്ങൾക്ക് അറിയിെല്ലന്നാണ് ഫലം തടഞ്ഞുവെച്ച മൂന് നു വിദ്യാർഥികളും രണ്ട് പ്ലസ് വൺ വിദ്യാർഥികളും മൊഴി നൽകിയത്.
പ്ലസ് വൺ പരീക്ഷയിൽ രണ്ടു വിദ്യാർഥികളുടെ പേപ്പറിൽ പൂർണമായും ഉത്തരങ്ങൾ തിരുത്തി എഴുതിയത് തെളിവെടുപ്പ് സംഘം അവരെ കാണിച്ചു. 32 കുട്ടികളുടെ പ്ലസ് വൺ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പേപ്പറുകളാണ് മാറ്റി എഴുതിയത്. മുഴുവൻ കുട്ടികളുെടയും അസൗകര്യങ്ങൾ കണക്കിലെടുത്ത് രണ്ടുപേരെ മാത്രമാണ് തെളിവെടുപ്പിന് വിളിച്ചത്. സ്കൂളിൽ കൃത്രിമം നടന്ന പരീക്ഷ മുറികളിൽ ഡ്യൂട്ടി ചെയ്ത അധ്യാപകരെയടക്കം 14 ഇൻവിജിലേറ്റർമാരെയും വിളിച്ചുവരുത്തി തെളിവെടുത്തു.
ഹയർ സെക്കൻഡറി ജോയൻറ് ഡയറക്ടർ ഡോ. എസ്.എസ്. വിവേകാനന്ദന് പുറമെ ഡി.ഡി ആർ.കെ. ഗോകുലകൃഷ്ണൻ, സൂപ്രണ്ട് വി.ആർ. അപർണ, അക്കൗണ്ട്സ് ഓഫിസർ കെ. സീന എന്നിവരാണ് തെളിവെടുപ്പിനെത്തിയത്. രാവിലെ 10 മണിയോടെ ആരംഭിച്ച മൊഴിയെടുക്കൽ നാലു മണിക്കൂറോളം നീണ്ടു. വിദ്യാർഥികളുടെ ആശങ്ക ഒഴിവാക്കാൻ നടപടി വേണമെന്ന് മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ചന്ദ്രൻ, സാലി സിബി എന്നിവർ അന്വേഷണ സംഘത്തോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
പ്ലസ് ടു; ആൾമാറാട്ടം: രണ്ടു കുട്ടികൾ വീണ്ടും പരീക്ഷെയഴുതണം
മുക്കം (കോഴിക്കോട്): നീലേശ്വരം ഗവ. എച്ച്.എസ്.എസിൽ അധ്യാപകൻ പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ രണ്ടു വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതണം. ഇവർ വീണ്ടും പരീക്ഷക്ക് ഹാജരാകാൻ ഹയർ സെക്കൻഡറി ജോയൻറ് ഡയറക്ടർ ഡോ. എസ്.എസ്. വിവേകാനന്ദെൻറ നേതൃത്വത്തിലുള്ള തെളിവെടുപ്പ് സംഘമാണ് നിർദേശിച്ചത്. ‘സേ’ പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ബുധനാഴ്ചയായതിനാൽ പെെട്ടന്ന് നിർദേശം നൽകുകയായിരുന്നു.
ഇൗ വിദ്യാർഥികൾ തട്ടിപ്പിൽ പങ്കാളികളായിട്ടില്ലെന്ന സോപാധിക വ്യവസ്ഥയിലാണ് ഇംഗ്ലീഷ് പരീക്ഷയെഴുതാൻ പ്രേത്യക ഉത്തരവിലൂടെ അനുമതി നൽകുക. തട്ടിപ്പിൽ പങ്കാളികളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ മറ്റു നടപടികളുണ്ടാകും. വീണ്ടും പരീക്ഷയെഴുതുന്നതിൽ ചില മുറുമുറുപ്പുണ്ടെങ്കിലും മറ്റു പോംവഴികളില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. തെളിവെടുപ്പിന് ഹാജരായ രണ്ട് പ്ലസ് വൺ വിദ്യാർഥികളുടെ ഉത്തരങ്ങൾ പൂർണമായും തിരുത്തിയെഴുതിയിട്ടുണ്ട്. ഇൗ കുട്ടികൾ ജൂലൈയിൽ നടക്കുന്ന ഇംപ്രൂവ്മെൻറ് പരീക്ഷ എഴുതാനും നിർദേശിച്ചു. അതേസമയം, പ്ലസ് വൺ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പേപ്പറിൽ തിരുത്തലുള്ള 32 കുട്ടികൾ ഇംപ്രൂവ്മെൻറ് പരീക്ഷ എഴുതണമോയെന്ന് തീരുമാനിച്ചിട്ടില്ല.
പരീക്ഷഫലം തടഞ്ഞുവെച്ച മൂന്ന് പ്ലസ് ടു വിദ്യാർഥികളിൽ രണ്ടുപേരാണ് പരീക്ഷ എഴുതേണ്ടത്. ഒരു കുട്ടിയുടെ ഉത്തരക്കടലാസിൽ മൂന്നു തിരുത്തലുകൾ മാത്രമാണുള്ളത്. തിരുത്തലുള്ള ഉത്തരങ്ങൾ ഒഴിവാക്കി ഇൗ കുട്ടിയുടെ തടഞ്ഞുവെച്ച ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ഹയർ സെക്കൻഡറി മേഖല ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ. ഗോകുൽ കൃഷ്ണൻ പറഞ്ഞു. മൂന്ന് പ്ലസ് ടു വിദ്യാർഥികളെയും രണ്ട് പ്ലസ് വൺ വിദ്യാർഥികളെയും ഇൻവിജിലേറ്റർമാരെയുമാണ് തെളിവെടുപ്പ് സംഘം സ്കൂളിലെത്തി കണ്ടത്. സംഭവത്തില്‍ നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ അധ്യാപകന്‍ നിഷാദ് വി. മുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ. റസിയ, ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ അധ്യാപകന്‍ പി.കെ. ഫൈസല്‍ എന്നിവര്‍ക്കെതിരെ മുക്കം പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാൻ ശ്രമം നടക്കുന്നുണ്ട്.
‘‘നാലു ചോദ്യങ്ങളുടെ മാർക്ക് വേണ്ട, സാറെ; ബാക്കി മതി...’’
മുക്കം: ‘‘ഞാനെഴുതിയ നാലു ചോദ്യങ്ങളുടെയും ഉത്തരങ്ങൾ ശരിയായിരുന്നു. എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്. ഒപ്പം േഗ്രസ് മാർക്കിനുള്ള അർഹതയും നേടിയിട്ടുണ്ട്. സാറെ, എനിക്ക് നാലു ചോദ്യങ്ങളുടെ മാർക്ക് വേണ്ട. സാറെ...ബാക്കിയുള്ളത് മതി’’-തെളിവെടുപ്പ് സംഘത്തിന് മുന്നിൽ ഒരു വിദ്യാർഥിയുടെ സങ്കടത്തോടെയുള്ള അപേക്ഷയാണിത്. നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ വിദ്യാർഥി എഴുതിയ ശരിയുത്തരം വെട്ടിയ അധ്യാപകൻ നിഷാദ് വി. മുഹമ്മദ് തെറ്റായി തിരുത്തി എഴുതിയതിന് ബലിയാടായ വിദ്യാർഥിയാണ് തെളിവെടുപ്പിൽ തെൻറ സങ്കടം പറഞ്ഞത്. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഉത്തരക്കടലാസിലാണ് അധ്യാപകൻ വിദ്യാർഥിയുടെ ശരിയുത്തരം തെറ്റിച്ച് എഴുതിയത്. ഒടുവിൽ വിദ്യാർഥിയുടെ അഭിപ്രായം മാനിച്ച്, നാല് ചോദ്യങ്ങൾ ഒഴിവാക്കി പ്ലസ് ടു പരീക്ഷഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ പറഞ്ഞതോടെ സങ്കടം സന്തോഷത്തിന് വഴിമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.