മതഗ്രന്ഥങ്ങൾ ഇറക്കുമതി ചെയ്തതിൽ അന്വേഷണം വ്യാപിപ്പിക്കുന്നു
text_fieldsതിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ നയതന്ത്ര ബാഗേജ് വഴി മാർച്ച് നാലിന് മതഗ്രന്ഥങ്ങൾ ഇറക്കുമതി ചെയ്ത സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ ഏജൻസികൾ. മന്ത്രി കെ.ടി. ജലീലിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. ഇതിെൻറ സാമ്പിൾ വരുത്തി കസ്റ്റംസ് വിഭാഗം തൂക്കം പരിശോധിച്ചു. ഒരെണ്ണം 576 ഗ്രാമുണ്ട്. 250 പാക്കറ്റുകളാണ് ആകെ വന്നത്. ഇതിന് നികുതിയിളവും നൽകി.
ഇത്തരത്തിൽ വന്ന മുഴുവന്‍ പാക്കറ്റുകളും പരിശോധിക്കും. 4478 കിലോയെന്നാണ് വേബില്ലിലുള്ളത്. ബാഗേജിെൻറ ഭാരവും പാക്കറ്റിലെ എണ്ണവും അനുസരിച്ച് ഒരു പാക്കറ്റ് 17 കിലോ 900 ഗ്രാം ഉണ്ടാകണം. ഇത് പ്രകാരം ഒരു പാക്കറ്റിൽ 31 മതഗ്രന്ഥങ്ങൾ ഉണ്ടായിരുന്നിരിക്കാമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ 7750 മതഗ്രന്ഥങ്ങളാണ് എത്തിയത്. ഇവ എത്തിച്ചതിലും വിതരണം ചെയ്തതിലും ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചോയെന്നും പരിശോധിക്കുന്നുണ്ട്. യു.എ.ഇ കോണ്‍സുലേറ്റില്‍നിന്ന് സി ആപ്റ്റിലേക്ക് (കേരള സ്റ്റേറ്റ് സെൻറര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിൻറിങ് ആന്‍ഡ് ട്രെയിനിങ്) ജൂണ്‍ 25ന് എത്തിച്ച 32 പെട്ടികളാണ് വിവാദത്തിെൻറ ആധാരം. പെട്ടികളില്‍ രണ്ടെണ്ണം ജീവനക്കാരുടെ മുന്നില്‍വെച്ച് പൊട്ടിച്ചു.
മതഗ്രന്ഥങ്ങളാണ് പെട്ടിയിലുണ്ടായിരുന്നത്. ബാക്കി 30 എണ്ണം പൊട്ടിക്കാതെ സി ആപ്റ്റിലെ പുസ്തകങ്ങള്‍ കൊണ്ടുപോകുന്ന അടച്ചുമൂടിയ വണ്ടിയില്‍ മലപ്പുറത്തേക്ക് കൊണ്ടുപോയെന്നാണ് ലഭിച്ച വിവരം. മതഗ്രന്ഥത്തിെൻറ മറവിലും സ്വപ്ന സുരേഷും സംഘവും സ്വർണക്കകള്ളക്കടത്ത് നടത്തിയോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.