ഇറക്കുമതി സ്ഥാനാർഥി വരുമെന്ന്; കൊടുങ്ങല്ലൂരിൽ കോൺഗ്രസിൽ കലഹം
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം കലഹത്തിന് വഴിമാറുന്നു. കെ.പി.സി.സി സെക്രട്ടറി സി.എസ്. ശ്രീനിവാസൻ, ഡി.സി.സി ജനറൽ സെക്രട്ടറിയും കൊടുങ്ങല്ലൂർ കാർഷിക ബാങ്ക് പ്രസിഡൻറുമായ ടി.എം. നാസർ ഉൾപ്പെടെയുള്ളവർ ലിസ്റ്റിൽ നിലനിൽക്കേ ഇറക്കുമതി സ്ഥാനാർഥി വന്നേക്കുമെന്ന സൂചന ലഭിച്ചതോടെയാണ് പരസ്യമായി എതിർപ്പുയരാൻ തുടങ്ങിയത്.
നിയോജക മണ്ഡലത്തിലെ എട്ടിൽ ആറ് മണ്ഡലം പ്രസിഡൻറുമാരും ഇതിനെതിരെ പരസ്യമായി രംഗത്തുണ്ട്.
സി.എസ്. ശ്രീനിവാസനെ സ്ഥാനാർഥിയാക്കണമെന്ന് അവർ ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ, ഇതിനെതിരെ ഡി.ഡി.സി നേതാക്കൾ ഉൾപ്പെടെയുള്ളവർ ഹൈകമാൻഡിന് പരാതി അയച്ചു. ശ്രീനിവാസൻ 'സ്വയം പ്രഖ്യാപിത സ്ഥാനാർഥിയായി' പ്രചാരണം നടത്തുന്നതായും നേതാക്കൾ പരാതിപ്പെടുകയുണ്ടായി. ഇതിന് പിറകെ യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
അതിനിടെ, പാർട്ടി സ്ഥാനാർഥിയെ കോൺഗ്രസ് ഹൈകമാൻഡും ദേശീയ നേതൃത്വം തീരുമാനിക്കുന്നതിനു മുമ്പ് സ്വയം പ്രഖ്യാപിത സ്ഥാനാർഥിയായി അവരോധിക്കുന്നത് പാർട്ടി അച്ചടക്കത്തിനെതിരാണെന്നും നിയോജക മണ്ഡലത്തിലെ കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാർ സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് കോൺഗ്രസ് പാരമ്പര്യമെല്ലന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡം പ്രസിഡൻറ് അഡ്വ. വി.എസ്. അരുൺ രാജ് വാർത്തക്കുറിപ്പിൽ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.