നോമ്പിെൻറ മാനവിക ഗുണം
text_fieldsമനസാ വാചാ കര്‍മണാ ഒരു തെറ്റും ചെയ്യാതെയും, ഖുര്‍ആന്‍ പാരായണം ചെയ്തും, ഭയഭക്തിയോടെ പ്രാർഥനകൾ അധികരിപ്പിച്ചും, നിശയുടെ നിശ്ശബ്ദതയില്‍ ദീര്‍ഘമായി നമസ്കരിച്ചും ദാനധര്‍മങ്ങള്‍ കൂടുതലായി ചെയ്തും സ്രഷ്ടാവിലേക്ക് ഏറെ അടുക്കാന്‍ ശ്രമിക്കുന്ന നോമ്പുകാരന് തെൻറ മനസ്സിനെ സ്ഫുടം ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. ചെയ്തുപോയ തെറ്റുകളില്‍ അവന് പശ്ചാത്തപിക്കുന്നു. വിശപ്പിെൻറ കാഠിന്യം അറിയുന്നു. പട്ടിണിക്കാരെൻറ നോവറിയുന്നു. അതവെൻറ മനസ്സിൽ ആര്‍ദ്രതയും സഹാനുഭൂതിയും നിറക്കുന്നു. സര്‍വോപരി ഐഹിക ജീവിതത്തോടുള്ള അമിതാസക്തിയില്‍നിന്ന് മോചിതനാവുകയും മണ്ണിലേക്ക് മടങ്ങേണ്ടവനാണ് താനെന്ന ബോധം അവനില്‍ വളരുകയും ചെയ്യുന്നു.
ദാനത്തിെൻറ മഹത്ത്വംകൂടി വ്യക്തമാക്കിക്കൊണ്ടാണ് ഓരോ റമദാനും കടന്നുപോകുന്നത്. താന്‍ കഴിക്കുന്ന ആഹാരത്തിെൻറ ഒരു വിഹിതം വിശന്നിരിക്കുന്ന മറ്റൊരാൾക്കുകൂടി കൊടുക്കുകയെന്ന മഹത്തായ ആശയം പകരുന്നതിലൂടെ മാനവികതയും സാഹോദര്യമൂല്യവും കാത്തുസൂക്ഷിക്കേണ്ടതിെൻറ പ്രാധാന്യമാണ് റമദാന് പകര്ന്നുനല്കുന്നത്. ദൃഢവിശ്വാസവും പ്രതിഫലേച്ഛയും നോമ്പിെൻറ സ്വീകാര്യതക്ക് അനിവാര്യമാണ്. തെൻറ കര്‍മങ്ങള്‍ക്ക് സ്രഷ്ടാവിെൻറ പ്രതിഫലം കാംക്ഷിക്കുക; ആ കര്‍മത്തിന് അവന് വാഗ്ദാനം ചെയ്തിരിക്കുന്ന പാപമോചനവും പ്രീതിയും സത്യമാണെന്ന് ഉറച്ചുവിശ്വസിക്കുക ^ഇതാണ് ദൃഡ വിശ്വാസവും പ്രതിഫലേച്ഛയും എന്നു പറഞ്ഞതിെൻറ ഉദ്ദേശ്യം. അത്തരത്തിലുള്ള വ്രതം മാത്രമാണ് പ്രതിഫലാര്‍ഹമായ വ്രതം. അങ്ങനെ വ്രതമനുഷ്ഠിക്കുന്നവര്ക്കേ പാപമോചനവും അതുവഴി സ്വര്‍ഗപ്രവേശനവും സാധ്യമാവൂ.
താന്‍ മുസ്ലിം സമൂഹത്തില്പെട്ടവനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ ആരോഗ്യപരമായ നേട്ടത്തിനോ ഭൗതികമായ മറ്റെന്തെങ്കിലും കാര്യലാഭത്തിനോ വ്രതമനുഷ്ഠിച്ചാല്‍ ആ ലക്ഷ്യങ്ങള്‍ സഫലീകൃതമായേക്കാമെന്നല്ലാതെ പാരത്രിക ലോകത്ത് അതുകൊണ്ട് ഒരു നേട്ടവുമുണ്ടായിരിക്കില്ല. നോമ്പ് അനുഷ്ഠിക്കാത്തവനും നോമ്പുകാരനായി അഭിനയിക്കാന്‍ കഴിയും. ഒരാള്‍ നോമ്പുകാരനാണോ അല്ലേയെന്ന് അവനും ദൈവത്തിനും മാത്രമേ അറിയൂ. അതുകൊണ്ടുതന്നെ അല്ലാഹു പറഞ്ഞു: ‘‘നോമ്പ് എനിക്കുള്ളതാണ്. അവന് ദേഹേച്ഛകളും അന്നപാനീയങ്ങളും ഉപേക്ഷിക്കുന്നത് എനിക്കുവേണ്ടിയാണ്.’’ അല്ലാഹുവിനും അവെൻറ ദാസനും ഇടക്കുള്ള ഒരു രഹസ്യാരാധനയാണ് നോമ്പ് എന്നര്‍ഥം.
വിശ്വാസിയുടെ യഥാർഥ ജീവിതത്തിനുള്ള മാര്‍ഗദര്‍ശിയാണ് മുഹമ്മദ് നബി. പ്രവാചക ജീവിതത്തെ അനുധാവനം ചെയ്യാന്‍ ശ്രമിക്കുന്നവനാകണം വിശ്വാസി. ആത്മീയ ജീവിതമെന്നാൽ ഭൗതിക ജീവിതത്തിെൻറ നിഷേധമാണെന്നല്ല മുഹമ്മദ് നബി പഠിപ്പിച്ചത്. ഭൗതികജീവിതത്തെ ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ആസ്വദിക്കുന്നതെങ്ങനെയെന്നാണ് തിരുമേനി സ്വന്തം ജീവിതത്തിലൂെട കാണിച്ചുതന്നത്. പ്രവാചകാധ്യാപനങ്ങൾ കൂട്ടുകയോ കുറക്കുകയോ ചെയ്യാതെ അനുധാവനം ചെയ്യുന്നവനായിരിക്കണം വിശ്വാസി. മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട ഒരു സംഭവം ശ്രദ്ധിക്കുക: ‘‘മൂന്ന് ആളുകള്‍ നബിയുടെ ആരാധനകളെസംബന്ധിച്ച് അന്വേഷിച്ചറിയാനായി പ്രവാചകപത്നിമാരുടെ വീടുകളില്‍ ചെന്നു. അങ്ങനെ അവര്‍ അതേക്കുറിച്ച് മനസ്സിലാക്കിയപ്പോള്‍ തിരുമേനിയുടെ ആരാധനകള്‍ നന്നേ കുറവാണെന്ന് അവര്‍ക്ക് തോന്നി. ‘ഞങ്ങളും നബിയും എവിടെനില്‍ക്കുന്നു; തിരുമേനിക്ക് കഴിഞ്ഞതും വരാനുള്ളതുമായ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെട്ടിരിക്കുകയാണല്ലോ’ എന്ന് അവര്‍ പറഞ്ഞു.
തുടര്‍ന്ന് അവരിലൊരാള്‍ പറഞ്ഞു: ‘ഞാന്‍ രാത്രി മുഴുവന്‍ നിന്ന് നമസ്കരിക്കും.’ മറ്റൊരാള്‍ പറഞ്ഞു: ‘ഞാന്‍ എന്നെന്നും നോമ്പ് അനുഷ്ഠിക്കും. അത് ഉപേക്ഷിക്കുകയേയില്ല. ’ ഇതരന് പറഞ്ഞു: ‘ഞാന്‍ വിവാഹം കഴിക്കാതെ സ്ത്രീകളിൽനിന്ന് വിട്ടുനില്‍ക്കും.’ വിവരമറിഞ്ഞപ്പോള്‍ നബി അവരുടെ അടുത്തു ചെന്ന് ചോദിച്ചു: ‘ഇങ്ങനെയൊക്കെ പറഞ്ഞത് നിങ്ങളാണോ? എന്നാല്‍, നിങ്ങളില്‍ അല്ലാഹുവിനെ ഏറ്റവുമധികം ഭയപ്പെടുന്നവനും സൂക്ഷിക്കുന്നവനും ഞാനാണ്. പക്ഷേ, ഞാന്‍ നോമ്പെടുക്കുകയും ഉപേക്ഷിക്കുകയും, രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും, വിവാഹം കഴിക്കുകയും ചെയ്യുന്നു. ആരെങ്കിലും എെൻറ ചര്യ നിരാകരിക്കുന്നുവെങ്കില്‍ അവന് നമ്മില്‍പെട്ടവനല്ല’’ (ബുഖാരി, മുസ്ലിം). മൂല്യങ്ങൾ കാത്തുസൂക്ഷിച്ച് ദാനധര്മത്തിെൻറയും മനുഷ്യത്വത്തിെൻറയും സാഹോദര്യബോധത്തിെൻറയും ആരോഗ്യശ്രദ്ധയുടെയുമൊക്കെ നിരവധി പാഠങ്ങൾ റമദാന് നമുക്ക് പകര്ന്നുനല്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.