'ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാൻ'
text_fieldsതൃശൂർ: ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് ഇതര സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിലൂടെ ബി.ജെ.പി സർക്കാർ ലക്ഷ്യമിടുന്നതെന്ന് എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജൻ മാസ്റ്റർ.
ദേശീയ വിചാരവേദി സംഘടിപ്പിച്ച 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന ഗാന്ധിവചനത്തെക്കുറിച്ച് നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദി അറിയാത്തവരെ കേന്ദ്ര സർക്കാർ സർവിസുകളിൽനിന്ന് മാറ്റിനിർത്താനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിൽ. ജനങ്ങളിൽ അസംതൃപ്തി സൃഷ്ടിച്ച് മുതലെടുക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ദേശീയ വിചാരവേദി ജില്ല കൺവീനർ ഉണ്ണികൃഷ്ണൻ പുലരി അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന സെക്രട്ടറി അഡ്വ. രഘു കെ. മാരാത്ത്, ജില്ല പ്രസിഡന്റ് മോളി ഫ്രാൻസിസ്, സംസ്ഥാന നിർവാഹക സമിതി അംഗം ഇ.എ. ദിനമണി, എൻ.സി.പി ജില്ല സെക്രട്ടറിമാരായ കെ.എം. സൈനുദ്ദീൻ, ടി.ജി. സുന്ദർലാൽ, എൻ.വൈ.സി സംസ്ഥാന സെക്രട്ടറി വിജിത വിനുകുമാർ, വിശാലാക്ഷി മല്ലിശ്ശേരി, പ്രിയൻ അടാട്ട്, മോഹൻദാസ് എടക്കാടൻ എന്നിവർ സംസാരിച്ചു. ദേശീയ വിചാരവേദി ജില്ല ജോയന്റ് കൺവീനർ ഉല്ലാസ് കൃഷ്ണൻ സ്വാഗതവും കെ.ജി. ശിവജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.