ലക്ഷ്യം പാതി പിന്നിട്ടു; ഇംറാന് ഇനിയും വേണം ഒമ്പതുകോടി രൂപ
text_fieldsപെരിന്തൽമണ്ണ: സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ രോഗത്തിെൻറ പിടിയിൽനിന്ന് മോചിതനാകാൻ സുമനസ്സുകളുടെ കൈത്താങ്ങ് കാത്തിരിക്കുന്ന അങ്ങാടിപ്പുറത്തെ മുഹമ്മദ് ഇംറാന് (ആറുമാസം) വേണ്ടി രണ്ടാഴ്ച കൊണ്ട് നാട് സ്വരുക്കൂട്ടിയത് 9.5 കോടിയോളം രൂപ. 18 കോടിയെന്ന ലക്ഷ്യത്തിലേക്കെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും ചേർന്ന് രൂപവത്കരിച്ച കൂട്ടായ്മയും പിതാവ് ആരിഫിെൻറ സുഹൃത്തുക്കളും. ഞായറാഴ്ച രാവിലെ 11 വരെ 9.2 കോടിയാണ് എത്തിയ തുക.
മലപ്പുറം ജില്ലയിൽ വിദ്യാർഥികളും യുവാക്കളും തൊഴിലാളികളും ഇംറാനുവേണ്ടി പണം സ്വരൂപിക്കുന്നുണ്ട്. പത്രമാധ്യങ്ങളിലും ചാനലുകളിലും വാർത്തയായ ഉടൻ മൂന്നുദിവസം കൊണ്ട് അഞ്ചുകോടി രൂപയോളം അക്കൗണ്ടിൽ വന്നു. പിന്നീടാണ് ലഭ്യത കുറഞ്ഞുവന്നത്. എന്നാലും കേരളത്തിനകത്തുനിന്നും പുറത്തുനിന്നും അന്വേഷണങ്ങളും സഹായങ്ങളുമെത്തുന്നുണ്ട്.
ഒരുരൂപ മുതൽ വന്നുകൊണ്ടിരിക്കുന്നുണ്ടെന്ന് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നവർ പറഞ്ഞു. കണ്ണൂർ പഴയങ്ങാടിയിൽനിന്നും ചെർപ്പുളശ്ശേരിയിൽനിന്നും രണ്ട് കുട്ടികളുടെ അന്വേഷണങ്ങൾ വന്നിരുന്നു. പഴയങ്ങാടിയിൽനിന്ന് വിളിച്ച കുട്ടിയുടെ ശബ്ദരേഖ സ്റ്റാറ്റസായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മുഹമ്മദ് ഇംറാെൻറ ചികിത്സകാര്യം കൂടുതൽ പേരിലേക്കെത്തി. മങ്കട ഫെഡറൽ ബാങ്കിൽ പിതാവ് ആരിഫിെൻറ പേരിലുള്ള അക്കൗണ്ടിലേക്കാണ് സഹായമെത്തുന്നത് (അക്കൗണ്ട് നമ്പർ 16320100118821, IFSC FDRL0001632, ഗൂഗിൾപേ, ഫോൺപേ നമ്പർ: 8075393563).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.