ഖുർആൻ കൊണ്ടുവന്നതിെൻറ മറവിൽ സ്വർണക്കടത്ത് ഉണ്ടായിരിക്കാമെന്ന് ചാനൽ അഭിമുഖത്തിൽ മന്ത്രി ജലീൽ
text_fieldsകൊച്ചി: നയതന്ത്രമാർഗത്തിലൂടെ ഖുർആൻ കൊണ്ടുവന്നതിെൻറ മറവിൽ സ്വർണക്കടത്ത് ഉണ്ടായിരിക്കാമെന്നും താനക്കാര്യം തള്ളുന്നില്ലെന്നും മന്ത്രി കെ.ടി. ജലീൽ. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മതഗ്രന്ഥത്തിെൻറ മറവിൽ സ്വർണക്കടത്ത് നടന്നിട്ടില്ലെന്ന മന്ത്രിയുടെ ഇതുവരെയുള്ള വാദത്തിന് കടകവിരുദ്ധമാണ് 'ഉണ്ടായിരിക്കാമെന്ന' പുതിയ പ്രസ്താവന. തന്നെക്കൊണ്ട് അവർ കളവ് ചെയ്യിച്ചിട്ടില്ലെന്നും അതിന് ഉപകരണം ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തന്നെ ഉപയോഗിച്ചിട്ടുണ്ടോ എന്നത് 32 പാക്കറ്റ് പരിശോധിച്ചാൽ അറിയാം.
സ്വർണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജിലും ഖുർആൻ വന്നത് ഡിപ്ലോമാറ്റിക് കാർഗോയിലുമാണ്. ഖുർആൻ വ്യക്തിപരമായി സ്വീകരിച്ചിട്ടില്ല. ഇന്ന സ്ഥലത്ത് കൊണ്ടുപോയി കൊടുത്താൽ മതി, അവർ വിതരണം ചെയ്തോളും എന്ന് പറഞ്ഞതിെൻറ അടിസ്ഥാനത്തിൽ അവിടെ എത്തിക്കുകയാണ് െചയ്തത്. തനിക്ക് തന്നുവെന്ന് പറയപ്പെടുന്ന പാക്കറ്റുകളെല്ലാം സുരക്ഷിതമാണ്. ഖുർആൻ നേരിട്ട് ഏറ്റുവാങ്ങിയിട്ടില്ല, കണ്ടിട്ടുപോലുമില്ല.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംശയങ്ങളൊന്നും തോന്നാതിരുന്നത് അനുഭവങ്ങളോ കേട്ടുകേൾവിയോ ഇല്ലാത്തതിനാലാണ്. സാംസ്കാരികവും മതപരവുമായ കൈമാറ്റമായിരുന്നു അത്. അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിനു പോയത് മാധ്യമങ്ങളെയൊന്നും അറിയിക്കാതിരുന്നത് എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റിെൻറ പവിത്രത കാത്തുസൂക്ഷിക്കാനാണെന്ന് മറുപടിയുടെ തുടക്കത്തിൽ പറഞ്ഞ മന്ത്രി പിന്നീട് ഇക്കാര്യം മാധ്യമങ്ങളുടെ ജാഗ്രത പരീക്ഷിക്കാനായിരുന്നുവെന്നും പറഞ്ഞു.
സൗകര്യപ്രദമായ സമയം നോക്കിയാണ് പുലർച്ച എത്തിയതെന്നും ചോദ്യം ചെയ്തോ എന്നറിയാൻ വിളിച്ച മാധ്യമപ്രവർത്തകനോട് ഇല്ലെന്ന് പറഞ്ഞത് തനിക്കറിയാത്ത ആളായിരുന്നതുകൊണ്ടാണെന്നും ജലീൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.