ചതുരുപായങ്ങളിലൂടെ സി.പി.എമ്മും സി.പി.ഐയും, സമവായ പാത അടക്കില്ല; രാഷ്ട്രീയം പറയും
text_fieldsതിരുവനന്തപുരം: ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി വിശദീകരിക്കുമ്പോഴും ഗവർണർ പറയുന്ന രാഷ്ട്രീയത്തിന് മറുപടി പറഞ്ഞുതന്നെ പോകണമെന്ന നിലപാടിൽ എൽ.ഡി.എഫ്. രാജ്യ തലസ്ഥാനത്തിരുന്ന് തുടർച്ചയായി മാധ്യമങ്ങളിലൂടെ സർക്കാറിനെതിരെ ഗവർണർ നടത്തുന്ന പ്രസ്താവനകൾ സർക്കാറിന് തലവേദനയായി. ഇതോടെയാണ് ഗവർണർക്ക് അതേ നാണയത്തിൽ മറുപടി നൽകി മുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എം, സി.പി.ഐ നേതാക്കൾ രംഗത്തുവന്നത്.
ഗവർണർ ഇനി ഡിസംബർ 17ന് മാത്രമേ സംസ്ഥാനത്ത് തിരിെച്ചത്തുകയുള്ളൂ. സി.പി.എം ജില്ല സമ്മേളനങ്ങളുടെ തിരക്കിലേക്ക് പ്രവേശിച്ച മുഖ്യമന്ത്രി പിണറായി വിജയനും എറണാകുളം, വയനാട് ജില്ല സമ്മേളനശേഷം 17 ഓടെ തിരുവനന്തപുരെത്തത്തും. അതിനുശേഷേമ കൂടിക്കാഴ്ചക്ക് കളമൊരുങ്ങുകയുള്ളൂ. എന്നാൽ, അതിനുമുമ്പുതന്നെ മഞ്ഞുരുക്കാൻ ഫോൺ വഴി പരസ്പരം സംസാരിക്കുമെന്നാണ് സൂചന.ചാൻസലർ പദവി ഉപേക്ഷിക്കരുതെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന തള്ളിയ ഗവർണർ സർക്കാറിനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. കണ്ണൂർ വി.സി നിയമനം ചൂണ്ടിക്കാട്ടിയാണ് സർക്കാറിെൻറ ഭാഗത്തുനിന്ന് രാഷ്ട്രീയ സമ്മർദമെന്ന ആരിഫ് മുഹമ്മദ് ഖാെൻറ ആരോപണം. ഭരണഘടന പദവിയിലിരിക്കുന്ന ഗവർണറുമായി പൗരത്വ വിഷയങ്ങളിലേതുപോലെ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് സർക്കാർ പോകേണ്ടന്ന നിലപാടാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും. എന്നാൽ, സർവകലാശാല നിയമം അനുസരിച്ച് നൽകിയിട്ടുള്ള ചാൻസലർ എന്ന പദവിയിലിരുന്നാണ് ഖാൻ രാഷ്ട്രീയ പ്രസ്താവന നടത്തുന്നതെന്നും അതിനെ ഗവർണർ പദവിയുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നുമുള്ള വിലയിരുത്തലാണ് സി.പി.എമ്മിനും സി.പി.ഐക്കും. കേരളത്തിലെ ഇടതു സർക്കാർ ഗവർണർ എന്ന ഭരണഘടന സ്ഥാപനവുമായി ഏറ്റുമുട്ടലിലാണെന്ന പ്രതീതി ദേശീയ തലത്തിൽ സൃഷ്ടിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം പിന്നിലുണ്ടെന്നും അവർ കണക്കുകൂട്ടുന്നു. കണ്ണൂർ വി.സിയുടെ നിയമനത്തിൽ ഒപ്പിട്ട് മാസം തികയാറാകുമ്പോൾ നടത്തുന്ന വെളിപ്പെടുത്തൽ മെറിറ്റിെൻറ അടിസ്ഥാനത്തിലുള്ളതല്ലെന്നും സി.പി.എം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
സംഘ്പരിവാറിെൻറ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഗവർണറുടെ പ്രസ്താവനകളെന്ന ആരോപണവും രണ്ടു പാർട്ടികൾക്കുമുണ്ട്. സംസ്ഥാനത്തെ കണ്ണൂർ ഉൾപ്പെടെ വിവിധ സർവകലാശാലകളിൽ സംഘ്പരിവാറിന് താൽപര്യമുള്ളവരെ വി.സിയാക്കുന്നതിനുള്ള സമ്മർദങ്ങൾ സർക്കാർ പ്രതിരോധിച്ചതിെൻറ പ്രതിഫലനമാണ് പുതിയ പൊട്ടിത്തെറിയെന്നും സി.പി.എം നേതാക്കൾ പറയുന്നു. 2018ലെ യു.ജി.സി മാനദണ്ഡ പ്രകാരം വി.സിയെ നിയമിക്കുന്നതിൽ കേന്ദ്ര സർക്കാറിെൻറ പ്രതിനിധിക്കും ഒരാളെ ശിപാർശ ചെയ്യാം. അത് ഗവർണർക്ക് സ്വീകരിക്കുകയുമാവാം. മുൻ ഗവർണർ ജസ്റ്റിസ് പി. സദാശിവം അത് ആരോഗ്യ സർവകലാശാല വി.സിയെ നിയമിക്കുന്നതിൽ പ്രയോഗിച്ചു. അതിനുശേഷം സർക്കാർ നല്ല സൂക്ഷ്മതയോടെയാണ് കാര്യങ്ങൾ ചെയ്യുന്നത്. ഇത് മറികടക്കാനാണ് ഗവർണർ പുതിയ വിവാദം ഉയർത്തിവിടുന്നതെന്നും നേതൃത്വം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.