എന്തുവന്നാലും പാലായിൽ തന്നെ മത്സരിക്കും- പവാറുമായുള്ള കൂടിക്കാഴ്ചക്കുശേഷം കാപ്പൻ
text_fieldsന്യൂഡൽഹി: എന്തുവന്നാലും പാലായിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പിച്ച് എൻ.സി.പി നേതാവ് മാണി സി. കാപ്പൻ. എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കാപ്പൻ. എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരനൊപ്പമാണ് കാപ്പൻ ഇന്ന് പവാറിനെ കണ്ടത്.
ഇടതുമുന്നണി പാലാ സീറ്റ് എൻ.സി.പിക്ക് നൽകില്ലെന്നാണ് നിലവിലെ അറിവെന്നും കാപ്പൻ പറഞ്ഞു. എ.കെ.ശശീന്ദ്രന്റെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം കോണ്ഗ്രസ്-എസിലേക്ക് പോകുമെന്നാണ് തന്റെ അറിവെന്നായിരുന്നു പ്രതികരണം. എന്നാൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനുള്ള കോൺഗ്രസിന്റെ ക്ഷണത്തെക്കുറിച്ച് പ്രതികരിക്കാൻ തയാറായില്ല.
കേരളത്തിന്റെ ചുമതലയുള്ള പ്രഫുൽ പട്ടേൽ ഇപ്പോൾ ഗോവയിലാണ്. അദ്ദേഹം വെള്ളിയാഴ്ച ഡൽഹിയിൽ മടങ്ങിയെത്തും. ഇതിന് ശേഷം വീണ്ടും കേരള നേതാക്കളുമായി പവാറും പ്രഫുൽ പട്ടേലും ചർച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.