പിന്നാക്ക സംവരണ വ്യവസ്ഥകളിൽ കൈെവച്ച് ശമ്പള കമീഷൻ
text_fieldsതിരുവനന്തപുരം: സർക്കാർ സർവിസിലെ ഒ.ബി.സി സംവരണത്തിൽ അതേ വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി 20 ശതമാനം മാറ്റിവെക്കണമെന്ന് 11ാം ശമ്പള കമീഷൻ ശിപാർശ. പിന്നാക്ക വിഭാഗങ്ങളുടെ ക്രീമിലെയർ നിർണയം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെതിന് തുല്യമാക്കണം. പിന്നാക്ക സംവരണ മാനദണ്ഡവും സാമ്പത്തിക അടിസ്ഥാനത്തിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം. നിർദേശം ഭരണപമായി സങ്കീർണത ഉണ്ടാക്കുമെങ്കിലും ദുർബലരെ സഹായിക്കുമെന്ന് കമീഷൻ അഭിപ്രായപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളുടെ അധികാര പങ്കാളിത്തം എന്ന നിലയിൽ ഏറെ പഠനത്തിനുശേഷം കൊണ്ടുവന്നതാണ് ക്രീമിലെയർ പരിധി. എന്നാലിതിെൻറ നിർവചനം വളരെ ഉദാരമാണെന്നാണ് കമീഷൻ നിലപാട്.
40 ശതമാനം സംവരണമുള്ള ഒ.ബി.സിയിൽ സാമ്പത്തികമായി മെച്ചപ്പെട്ടവർക്ക് പരിശീലനം വഴി തെരഞ്ഞെടുക്കപ്പെടാൻ അവസരം കിട്ടുന്നു. മൊത്തം സംവരണതോതിൽ മാറ്റം വേണ്ട. ഇത് പട്ടികവിഭാഗങ്ങൾക്കും വേണ്ടതാണെങ്കിലും ഭരണഘടനയും കോടതി വിധികളും അനുസരിച്ച് അതിെൻറ സാധ്യത പരിശോധിക്കണം. ഒ.ബി.സിയുടെ ക്രീമിലെയറിൽ വരുന്നത് ഭരണഘടന തസ്തികകളിലും ഗ്രൂപ് എ, ക്ലാസ് ഒന്ന് തസ്തികകളിൽ നേരിട്ട് നിയമിച്ചവരും അഞ്ച് ഹെക്ടറിൽ കൂടുതൽ ഭൂമിയുള്ളവരുമാണ്. ശമ്പളം, കാർഷിക വരുമാനം എന്നിവയൊഴികെ എട്ട് ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളവരും ഇതിൽവരും. സ്വാധീനമുള്ള കുടുംബങ്ങൾക്കുപോലും സംവരണം ലഭിക്കുന്നു. ആനുകൂല്യങ്ങൾ തുടർച്ചയായി ഒരേ കുടുംബത്തിലേക്ക് പോകുന്നു. പട്ടികവിഭാഗത്തിെൻറ പ്രത്യേക സംരക്ഷണപ്രകാരം എല്ലാ വിഭാഗവും സാമൂഹിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവരിലെ പാവങ്ങളെ കണ്ടെത്താൻ ശ്രമം വേണം.
പുരയിടത്തിലെ കാർഷിക വരുമാനം, സാമൂഹിക സുരക്ഷ പെൻഷൻ, കുടുംബ െപൻഷൻ, തൊഴിലില്ലായ്മ വേതനം, ഉത്സവബത്ത, ടെർമിനൽ ബെനിഫിറ്റ്, യാത്രാബത്ത എന്നിവ വരുമാനത്തിൽപെടുത്തരുത്. മെറ്റാന്നും വരുമാനം കണക്കാക്കുന്നതിൽനിന്ന് മാറ്റേണ്ടതില്ലെന്നും കമീഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.