Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
alappuzha-van-fire
cancel
camera_alt

1. കണിച്ചുകുളങ്ങര ബീച്ച് ജങ്​ഷനു സമീപത്ത്​ കത്തുന്ന മിനിവാൻ 2. മരിച്ച രാജീവൻ 

Homechevron_rightNewschevron_rightKeralachevron_rightചേർത്തലയിൽ മിനി ബസും...

ചേർത്തലയിൽ മിനി ബസും ഡ്രൈവറും കത്തിക്കരിഞ്ഞ നിലയിൽ

text_fields
bookmark_border

ചേർത്തല: തീരദേശ പാതയിൽ കണിച്ചുകുളങ്ങര ബീച്ച് ജങ്​ഷനു സമീപം ടെംപോ ട്രാവലറിൽ കത്തിക്കരിഞ്ഞ നിലയിൽ ഡ്രൈവറുടെ മൃതദേഹം. ചന്തിരൂർ കളരിക്കൽ രാജീവനാണ്​ (45) മരിച്ചത്. ശനിയാഴ്ച പുലർച്ച 5.15ഓടെയാണ് സംഭവം. വാഹനത്തി​​െൻറ പിൻസീറ്റിലിരുന്ന രാജീവ​െൻറ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ചന്തിരൂർ സ്വദേശി അജയ​​േൻറതാണ് വാഹനം. കണിച്ചുകുളങ്ങര പ്രദേശത്തുനിന്ന്​ അരൂരിലേക്കു ദിവസവും പീലിങ്ങിന് തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണ്. രാത്രി ഇവിടെ പാർക്ക്​ ചെയ്​തശേഷം പിറ്റേന്ന്​ പുലർച്ച തൊഴിലാളികളെ കയറ്റി​ കമ്പനിയിൽ എത്തിക്കുന്ന വാഹനം ചെത്തിയിൽനിന്നാണ് ആദ്യം ആളെ എടുക്കുന്നത്. പുലർച്ച വാഹനം കത്തുന്നത് മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്. നാട്ടുകാരും പൊലീസും അഗ്​നിരക്ഷാസേനയും ചേർന്നു തീയണച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് വാഹനം പാർക്ക് ചെയ്യാൻ കൊണ്ടുവന്നത്. ആ സമയം വാഹനത്തിൽ മറ്റൊരാളും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

രാജീവന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്ന വിവരം ​പൊലീസിന്​ ലഭിച്ചിട്ടുണ്ട്. അടുത്ത ബന്ധുവിന് വിവാഹത്തിന് പണം നൽകാമെന്നു വാഗ്ദാനം നൽകിയിരുന്നെന്നും പൊലീസ്​ പറഞ്ഞു. തിരുവിഴ ബീച്ച് ജങ്​ഷനിലെ പമ്പിൽനിന്ന്​ വെള്ളിയാഴ്​ച വൈകീട്ട് കുപ്പിയിൽ പെട്രോൾ വാങ്ങിയതി​െൻറ തെളിവും പൊലീസിന് ലഭിച്ചു. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. ഭാര്യ: സൗമ്യ. മക്കൾ: അനന്തകൃഷ്ണൻ, അനാമിക. പൊലീസ്​ അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CherthalaDeath
News Summary - In Cherthala Mini bus burnt Driver Dies
Next Story