ഫലത്തിൽ അപാകം, അവ്യക്തത; 32,000 ആൻറിജൻ കിറ്റ് മടക്കി അയച്ചു
text_fieldsതിരുവനന്തപുരം: കോവിഡ് പരിശോധനക്ക് സർക്കാർ വാങ്ങിയ ആൻറിജൻ കിറ്റുകളിൽ അപാകവും അവ്യക്തതയും. ജില്ലകളിൽനിന്ന് പരാതി വ്യാപകമായതോടെ ലക്ഷം കിറ്റുകളിൽ ഉപയോഗിക്കാത്ത 32,000 മടക്കി അയച്ചു. പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽനിന്ന് വാങ്ങിയ കിറ്റുകളിലാണ് പ്രശ്നം കണ്ടെത്തിയത്. 4.59 േകാടി രൂപക്ക് ഒരു ലക്ഷം കിറ്റാണ് കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ വഴി ആരോഗ്യ വകുപ്പ് വാങ്ങിയത്. 62,858 കിറ്റ് ഉപയോഗിച്ചുകഴിഞ്ഞു. 5020 കിറ്റുകളെ കുറിച്ചാണ് പരാതി ഉയർന്നത്. ഇതോടെ ഇൗ കിറ്റ് ഉപേയാഗിച്ചുള്ള പരിശോധന നിർത്തിവെക്കാനും ശേഷിക്കുന്ന 32,122 കിറ്റ് തിരിച്ചയക്കാനും സർക്കാർ തീരുമാനിച്ചു. ആൻറിജൻ പരിശോധനക്കുള്ള സ്ട്രിപ്പിൽ ഫലം വ്യക്തമാകാത്തതാണ് പ്രധാന പ്രശ്നം. ഫലം സ്ഥിരീകരിക്കാൻ വീണ്ടുമൊരു കിറ്റ് ഉപയോഗിക്കുകയോ പരിശോധന ആവർത്തിക്കുകയോ ചെയ്യണം.
ഉപയോഗിച്ച കിറ്റുകളുടെ കാര്യത്തിൽ അധികൃതർ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഉപയോഗിച്ചവയുടെ മാത്രം തുക നൽകിയാൽ മതിയെന്നാണ് സർക്കാർ തീരുമാനം. അതായത് 62,858 കിറ്റുകൾക്ക് 2.88 കോടി (2,88,64,393 ) രൂപയാണ് നൽകേണ്ടി വരുക. ഇതിൽ 2.29 കോടി (2,29,60,000) നൽകിയിട്ടുണ്ട്. ശേഷിക്കുന്ന 59.04 ലക്ഷം (59,04,393) നൽകാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പ്രശ്നം കണ്ടെത്തിയ 5020 കിറ്റിന് 23.05 ലക്ഷം (23,05,184) രൂപയാണ് വില കണക്കാക്കുന്നത്. മടക്കി അയക്കുന്നത് 1.47 കോടിയുടെ (1,47,50,422.40) കിറ്റാണ്.
ആർ.ടി.പി.സി.ആർ കഴിഞ്ഞാൽ ആധികാരികമായി കണക്കാക്കുന്ന പരിശോധനയാണ് ആൻറിജൻ. ആൻറിജൻ ടെസ്റ്റിൽ പോസിറ്റിവായാൽ കോവിഡ് ബാധിതനാണെന്ന് ഉറപ്പിക്കാമെന്ന് ജൂലൈയിലാണ് ഐ.സി.എം.ആർ വ്യക്തമാക്കിയത്. ടെസ്റ്റിന് 99.3 മുതൽ 100 ശതമാനം വരെ കൃത്യതയുണ്ടെന്നാണ് ഐ.സി.എം.ആർ സാക്ഷ്യപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.