Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ldf
cancel
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസും മുസ്​ലിം...

കോൺഗ്രസും മുസ്​ലിം ലീഗും പരസ്​പരം പോരടിച്ചു; കരുവാരകുണ്ടിൽ ചരിത്രവിജയം നേടി എൽ.ഡി.എഫ്​

text_fields
bookmark_border

കരുവാരകുണ്ട് (മലപ്പുറം): കോൺഗ്രസും മുസ്​ലിം ലീഗും പരസ്പരം പോരടിച്ച കരുവാരകുണ്ട്​ പഞ്ചായത്തിൽ ചരിത്ര വിജയവുമായി എൽ.ഡി.എഫ്​. 21ൽ 13 വാർഡുകളിലും വിജയം നേടിയാണ് ഗ്രാമപഞ്ചായത്തിൻെറ ആറു പതിറ്റാണ്ട് നീണ്ട ചരിത്രത്തിലാദ്യമായി എൽ.ഡി.എഫിൻെറ ഭരണരംഗപ്രവേശം.

2015ൽ നടന്ന ത്രികോണ പോരാട്ടത്തിൽ ഒമ്പത്​ സീറ്റ് നേടിയ മുസ്​ലിം ലീഗ് ആറിലേക്കും ഏഴ് സീറ്റുകൾ നേടിയ കോൺഗ്രസ് രണ്ടിലേക്കും ചുരുങ്ങി. എട്ട് സീറ്റുകൾ അധികം നേടിയാണ് സി.പി.എം തനിച്ച് ഭരണമുറപ്പിച്ചത്.

ഗ്രാമപഞ്ചായത്തിൽ ഒരു പാർട്ടി സീറ്റുകളുടെ എണ്ണത്തിൽ രണ്ടക്കം കടക്കുന്നതും ആദ്യമാണ്. പട്ടികജാതി സംവരണമായതിനാൽ കുട്ടത്തിയിൽനിന്ന് വിജയിച്ച മുൻ വണ്ടൂർ ഡി.ഇ.ഒ കൂടിയായ വി.എസ്. പൊന്നമ്മയാവും പ്രസിഡൻറ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020karuvarakund panchayat
News Summary - In Karuvarkund, the Congress and the Muslim League fought each other; The LDF won a historic victory
Next Story