കാസർകോട് അഞ്ചിൽ രണ്ടിൽ 'മെഗാഫൈറ്റ്'
text_fieldsജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിൽ മഞ്ചേശ്വരവും കാസർകോടും യു.ഡി.എഫിെൻറയും ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങൾ എൽ.ഡി.എഫിെൻറയും ഉറച്ച കോട്ടകളായി പരിഗണിക്കപ്പെടുന്നു. മഞ്ചേശ്വരത്ത് ബി.ജെ.പിയും ഉദുമയിൽ കോൺഗ്രസും അട്ടിമറിക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതോടെ ഇവിടങ്ങളിൽ 'മെഗാ ഫൈറ്റി'നു കളമൊരുങ്ങി.
മഞ്ചേശ്വരത്ത് സ്ഥാനാർഥി നിർണയത്തിൽ സി.പി.എമ്മിലും ബി.ജെ.പിയിലും നാടകീയ രംഗങ്ങൾ അരേങ്ങറിയതിലെ ദുരൂഹത നീങ്ങിയിട്ടില്ല. സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗവും കന്നഡ തുളു ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട മഞ്ചേശ്വരത്തുകാരനുമായ കെ.ആർ.ജയാനന്ദയെ പിൻവലിച്ച് ജില്ല കൗൺസിൽ അംഗവും മണ്ഡലത്തിനു പുറത്തുള്ളയാളുമായ വി.വി.രമേശനെ സ്ഥാനാർഥിയാക്കിയതിെൻറ പൊരുൾ അണികൾക്കുതന്നെ പിടികിട്ടിയിട്ടില്ല. സി.പി.എം 'കന്നഡ' സ്ഥാനാർഥിയെ മാറ്റിയ വിവരമറിഞ്ഞ് കോന്നിയുടെ കൂടെ മഞ്ചേശ്വരവും മത്സരിക്കാൻ തീരുമാനിച്ച കെ.സുരേന്ദ്രെൻറ അടവുമായി ഇതിനു ബന്ധമുണ്ടോയെന്നും അന്വേഷണം നടക്കുന്നു. ഫലത്തിൽ മത്സരം തുടക്കത്തിലേ യു.ഡി.എഫും ബി.ജെ.പിയും തമ്മിലായി. 2016ൽ 89വോട്ടിെൻറ വ്യത്യാസം മാത്രമാണ് യു.ഡി.എഫും ബി.ജെ.പിയും തമ്മിലുണ്ടായിരുന്നത്. ഉപതെരഞ്ഞെടുപ്പിൽ 8000വരെ എത്തിയിരുന്നുവെന്നതാണ് യു.ഡി.എഫിെൻറ ആശ്വാസം.
കാസർകോട് മണ്ഡലത്തിൽ മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ടി.ഇ. അബ്്ദുല്ലയുടെ പേര് സ്ഥാനാർഥി പട്ടികയിൽ രണ്ടാമത് അച്ചടിച്ചിരുന്നു. ഇൗ പേര് വെട്ടി എൻ.എ. നെല്ലിക്കുന്നിെൻറ പേര് കൈകൊണ്ട് എഴുതിച്ചേർത്താണ് ഹൈദരലി തങ്ങൾ പ്രഖ്യാപനം നടത്തിയത്. എങ്കിലും എൻ.എ നെല്ലിക്കുന്നിന് പാർട്ടിയിൽ പരിക്കുകളൊന്നുമില്ല. ബി.ജെ.പി മഞ്ചേശ്വരത്ത് പരിഗണിച്ച അഡ്വ. കെ. ശ്രീകാന്താണ് എൻ.ഡി.എ സ്ഥാനാർഥി. െഎ.എൻ.എല്ലിനു ലഭിച്ച സീറ്റിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫാണ് സ്ഥാനാർഥി. 8607 വോട്ടിെൻറ മുൻതൂക്കമാണ് ബി.ജെ.പിയേക്കാൾ യു.ഡി.എഫിനുള്ളത്. പറയത്തക്ക ഭീഷണിയൊന്നും യു.ഡി.എഫിന് കാണാനില്ല. മണ്ഡലത്തിൽ ബി.ജെ.പി -യു.ഡി.എഫ് നേർക്കുനേർ പോരാട്ടമാണ് കഴിഞ്ഞതവണയുണ്ടായത്.
ഉദുമയാണ് 'ബിഗ് ഫൈറ്റ്' നടക്കുന്നിടം. ഇതിെൻറ കാരണം ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പക്ഷത്തേക്ക് മണ്ഡലം മറിഞ്ഞതാണ്. പെരിയ ഇരട്ടക്കൊല നടന്ന മണ്ഡലം കൂടിയാണ്. പുല്ലൂർ പെരിയ പഞ്ചായത്തും ഇടതിനു ഇക്കാരണത്താൽ നഷ്ടമായി. 8937 വോട്ടിെൻറ മുൻതൂക്കമായിരുന്നു ലോക്സഭയിൽ ഉദുമയിൽ മാത്രം യു.ഡി.എഫിനു ലഭിച്ചത്. 2016ൽ ഉമ്മൻ ചാണ്ടി സർക്കാറിനെതിരെയുള്ള വിധിയെഴുത്തായിട്ടുകൂടി 3832 വോട്ടിെൻറ ഭൂരിപക്ഷം മാത്രമാണുണ്ടായിരുന്നത് എന്നത് ഉദുമ പ്രതീക്ഷക്കു വകനൽകുന്ന ഒന്നായി യു.ഡി.എഫിനു മാറി. ഇൗ കാരണത്താൽ തന്നെ ഉദുമക്കുവേണ്ടിയുള്ള പിടിവലി കോൺഗ്രസിനകത്തുണ്ടായി. അസംതൃപ്തരായ നേതാക്കളുടെ രാജിയും മറ്റും വന്നു. മുൻ മഞ്ചേശ്വരം എം.എൽ.എയും സി.പി.എം സംസ്ഥാന കൗൺസിൽ അംഗവുമായ സി.എച്ച്. കുഞ്ഞമ്പുവും കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയുമാണ് സ്ഥാനാർഥികൾ. ആ അർഥത്തിൽ ഉദുമ പ്രവചനാതീതമായിരിക്കുന്നു. ഉദുമയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന വികസനമാണ് അവരുടെ ആയുധം. ഇരട്ടക്കൊല തന്നെയാണ് യു.ഡി.എഫ് മണ്ഡലം പരിധിയിൽ മുഖ്യവിഷയമായെടുക്കുക.
കാഞ്ഞങ്ങാട് മണ്ഡലം മന്ത്രി ഇ. ചന്ദ്രശേഖരേൻറതാണ്. എൽ.ഡി.എഫ് കോട്ടയാണ്. എന്നാൽ, മൂന്നാം തവണ മത്സരിച്ചത് പാർട്ടിക്കകത്തുതന്നെ ഇഷ്ടേക്കടിനു കാരണമായിട്ടുണ്ട്. 26,000 വോട്ടിെൻറ മികച്ച ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ അതിൽ കുറവുവരും. പ്രചാരണത്തിലും ഇടത് മുൻതൂക്കം പ്രകടം.
സി.പി.എമ്മിൽ സ്ഥാനാർഥി തർക്കമുണ്ടായെന്ന് പ്രചരിച്ച മണ്ഡലമാണ് തൃക്കരിപ്പൂർ. ജില്ല സെക്രട്ടി എം.വി.ബാലകൃഷ്ണൻ മാസ്റ്ററുടെ പേരാണ് ഉയർന്നത്. എന്നാൽ, സംസ്ഥാന നേതൃത്വം സിറ്റിങ് എം.എൽ.എ രാജഗോപാലനെ തന്നെ പരിഗണിച്ചു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനാണ് യു.ഡി.എഫിൽ സീറ്റ്. 16,418 വോട്ടിെൻറ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തിൽ എൽ.ഡി.എഫ് സേഫ് എന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.