കോവിഡ് കേസുകളിൽ 50 ശതമാനവും കേരളത്തിൽ, ടെസ്റ്റുകൾ പക്ഷേ, എട്ട് ശതമാനം
text_fieldsതിരുവനന്തപുരം: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലായിട്ടും നടക്കുന്നത് എട്ട് ശതമാനത്തിൽ താഴെ ടെസ്റ്റുകൾ മാത്രം. രാജ്യത്ത് 15,000 കേസുകൾ റിപ്പോർട്ട് ചെയ്യുേമ്പാൾ കേരളത്തിലെ ശരാശരി 6000 ആണ്. 58,057 ടെസ്റ്റുകൾ നടന്ന ജനുവരി 22ന് 6753 കേസുകളാണ് സംസ്ഥാനത്ത് റിേപ്പാർട്ട് ചെയ്തത്.
അതേസമയം രാജ്യത്താകെ ഇതേദിവസം 15,000ത്തോളം കേസുകൾ സ്ഥിരീകരിക്കാൻ എട്ട് ലക്ഷം ടെസ്റ്റുകളാണ് നടന്നത്. സംസ്ഥാനത്തെ ടെസ്റ്റുകളിലെ അപര്യാപ്ത ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് ഭാരവാഹികൾ നടത്തിയ വാർത്തസമ്മേളനത്തിലാണ് വിശദാംശങ്ങൾ വ്യക്തമാക്കിയത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ നാലാംസ്ഥാനവും മരണത്തിൽ 12ാം സ്ഥാനവുമാണ് കേരളത്തിന്. സർക്കാർ സംവിധാനത്തിലുള്ള ലബോറട്ടറികളെ ഉപയോഗിക്കുന്നില്ല. 43 ലാബുകെളയാണ് അടുത്തകാലം വരെ പ്രയോജനപ്പെടുത്തിയിരുന്നത്. ഇപ്പോഴാണ് 103 ആയി ഉയർന്നത്. എന്നിട്ടും ടെസ്റ്റുകളുടെ എണ്ണം കുറയുകയാണ്.
കോവിഡ് പ്രതിരോധ കാര്യത്തിൽ സാവകാശം കിട്ടിയെങ്കിലും തയാറെടുപ്പുകൾ നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
വൈറസ് എങ്ങോട്ട് പോകുന്നുവെന്നതിനെകുറിച്ച 'കമൻററി'യല്ലാതെ രോഗത്തെ തടയാനുള്ള 'സ്ട്രാറ്റജി'യില്ലെന്നും ഭാരവാഹികൾ ആരോപിച്ചു. ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് പ്രസിഡൻറ് ഡോ. എസ്.എസ്. ലാൽ, പി.സി. വിഷ്ണുനാഥ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.