കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധരെ വലയിലാക്കാൻ അടിമുടി മാറാനൊരുങ്ങി ബി.ജെ.പി
text_fieldsകേരളത്തിൽ രാഷ്ട്രീയ അടിത്തറയുണ്ടാക്കാൻ അടിമുടി മാറാനൊരുങ്ങുകയാണ് ബി.ജെ.പി. കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധരെ സ്വാധീനിക്കണമെങ്കില്‍ കമ്യൂണിസ്റ്റുകളുടെ സ്ഥിരം വാക്കുകൾ ഉപേക്ഷിക്കണമെന്ന് ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ് കേരളത്തിലെ നേതാക്കളെ ഉപദേശിച്ചതിനെ തുടർന്നാണ് പുതിയ മാറ്റം.
ബി.ജെ.പി.ക്ക് ഇനി പാര്‍ട്ടി ഓഫീസും കേഡർമാരും ഉണ്ടാകില്ല. ഓഫീസ് കാര്യാലയവും കേഡർ പ്രവര്‍ത്തകനുമാകും. ഇതിനുപുറമെ, കുത്തക, സ്‌ക്വാഡ്, സാമ്രാജ്യത്വം, മുതലാളിത്തം, നവ ലിബറല്‍ എന്നിങ്ങനെയുള്ള കമ്യൂണിസ്റ്റ് പാർട്ടി കാലങ്ങളായി കൊണ്ടുനടക്കുന്ന പ്രയോഗങ്ങളൊന്നും ഉരിയാടില്ല.
കമ്യൂണിസ്റ്റ് നേതാക്കളുടെ ശരീര ഭാഷ അനുകരിക്കുന്ന പ്രവണത പാടെ ഉപേക്ഷിക്കുന്നു. പാര്‍ട്ടി ക്ലാസ്, ബദല്‍ രേഖ, സാമ്രാജ്വത്വം, പ്രതിയോഗികൾ, ജാഗ്രത തുടങ്ങിയ വാക്കുകളെയാണ് സംസ്ഥാന നേതാക്കള്‍ നിരോധിത വാക്കുകളുടെ ഗണത്തിൽപ്പെടുത്തിയിരിക്കുന്നത്.
ഇതുകൊണ്ടൊന്നും മാറ്റം തീരില്ല. ഇനി, പോസ്റ്ററുകളില്‍ മുഷ്ടിചുരുട്ടിയുളള ചിത്രങ്ങള്‍ കാണില്ല. സമ്മേളനവേദികൾ അലങ്കരിക്കരുന്നതിലും പതിവ് രീതി പാടെ മാറും. കേരളത്തിലെ വോട്ടര്‍മാരെ രണ്ടായാണ് ബി.ജെ.പി ദേശീയ നേതൃത്വം കണക്കാക്കുന്നത്. കമ്യൂണിസ്റ്റ് അനുഭാവികളും കമ്യൂണിസ്റ്റ് വിരുദ്ധരുമാണത്. അടുത്തിടെ ഇത്തരത്തിൽ പുതിയ പരീക്ഷങ്ങളാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്നുള്ളത്.
ക്രെസ്തവരെ സ്വാധീനിക്കാൻ ക്രിസ്തുമസിന് മധുരമായി വീടുകൾ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. ഹിന്ദു പാർട്ടിയെന്ന പേരുദോഷം ഇല്ലാതാക്കാനാണീ നീക്കം. ഇനിയുള്ള പുതിയ പരീക്ഷണങ്ങൾ ദേശീയനേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകാമെന്നാണ് സംസ്ഥാന ഘടകത്തിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.