കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തേയെത്തുമെന്ന് സൂചന
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തേ എത്തുമെന്ന് സൂചന. മെയ് 20നു ശേഷം മഴ ശക്തമായി കാലവര്‍ഷത്തിന് തുടക്കം കുറിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
തെക്കൻ ആൻഡമാൻ കടലിൽ മെയ് നാലോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിൽ ഇത് ന്യൂനമർദമായി ശക്തിപ്രാപിക്കും.
ജൂണില്‍ ആരംഭിച്ച് സെപ്തംബറില്‍ അവസാനിക്കുന്ന കാലവര്‍ഷത്തില്‍ മധ്യ- വടക്കന്‍ കേരളത്തില്‍ സാധാരണ മഴയും തെക്കന്‍ കേരളത്തില്‍ സാധാരണയില്‍ കുറഞ്ഞ മഴയും ഉണ്ടാകുമെന്നാണ് ആദ്യഘട്ട പ്രവചനത്തില്‍ പറയുന്നത്.
ഇത്തവണ കേരളത്തിൽ ശക്തമായ വേനല്‍ മഴയാണ് ലഭിച്ചത്. മാര്‍ച്ചില്‍ ആരംഭിച്ച സീസണില്‍ വ്യാഴം വരെ 77 ശതമാനം അധികമഴ ലഭിച്ചു. 133.3 മില്ലി ലിറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 236 മി.ലി മഴ ലഭിച്ചു. എല്ലാ ജില്ലയിലും അധിക മഴ പെയ്തു.
ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടെ മഴ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.