കെ.എസ്.ആർ.ടി.സിയിൽ യൂനിഫോമിനും പരസ്യ സ്പോൺസർഷിപ്
text_fieldsതിരുവനന്തപുരം: കോർപറേറ്റ് കമ്പനികളുടെ സ്പോൺസർഷിപ്പിൽ ജീവനക്കാർക്ക് യൂനിഫോം നൽകാനൊരുങ്ങി കെ.എസ്.ആർ.ടി.സി. കമ്പനിയുടെ പരസ്യം പതിപ്പിച്ച യൂനിഫോമാകും നൽകുക. താൽപര്യമുള്ള കമ്പനികളെ കണ്ടെത്താൻ ശ്രമവും ആരംഭിച്ചു. സ്റ്റേഷന് മാസ്റ്റര്‍, ഇന്‍സ്പെക്ടര്‍, ഗാര്‍ഡ്, സാര്‍ജൻറ് തുടങ്ങിയവര്‍ക്ക് 1,250 രൂപയും കണ്ടക്ടര്‍, ഡ്രൈവര്‍, അറ്റന്‍ഡര്‍ തുടങ്ങിയവര്‍ക്ക് 1,000 രൂപയുമാണ് പ്രതിവർഷ യൂനിഫോം അലവൻസ്. സാമ്പത്തിക പ്രതിസന്ധിമൂലം 2015 ന് ശേഷം ഇതുവരെയും യൂനിഫോം അലവൻസ് നൽകാനായിട്ടില്ല. ഇൗ സാഹചര്യത്തിലാണ് പരസ്യ സ്പോൺസർഷിപ്പിൽ യൂനിഫോം അനുവദിക്കാനുള്ള നീക്കം.
യൂനിയൻ പ്രതിനിധികളുമായി മാനേജ്മെൻറ് നടത്തിയ ചർച്ചക്കിടെ ഇൗ വിഷയം ഉന്നയിച്ചപ്പോൾ ചില നേതാക്കൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, 'ക്രിക്കറ്റ് കളിക്കാരും ഫുട്ബാൾ താരങ്ങളുമെല്ലാം പരസ്യം പതിച്ച വേഷമല്ലേ ഇടുന്നതെ'ന്ന ന്യായമുന്നയിച്ചായിരുന്നു മാനേജ്മെൻറിെൻറ മറുപടി. യൂനിഫോമെന്നത് കളിക്കളത്തിലെ ജഴ്സി പോെലയല്ലെന്നും സ്ഥാപനത്തിെൻറയും ജീവനക്കാരുടെയും അന്തസ്സിെൻറകൂടി പ്രതീകമാണെന്നുമാണ് ഒരു വിഭാഗം ജീവനക്കാരുടെ പ്രതികരണം.
അതേസമയം വർഷങ്ങളായി അലവൻസ് പോലും കിട്ടാത്ത സാഹചര്യത്തിൽ ഷർട്ടിെൻറ മുന്നിലോ പിന്നിലോ കമ്പനിയുടെ പരസ്യത്തോടെയുള്ള യൂനിഫോമെങ്കിലും കിട്ടിയാൽ മതിയെന്ന നിലപാടാണ് ഒരു വിഭാഗത്തിന്. ഒാരോ വർഷവും രണ്ട് ജോടി യൂനിേഫാമാണ് ജീവനക്കാർക്ക് നൽകേണ്ടത്. ഷൂ അലവൻസ് മുടങ്ങിയിട്ടും വർഷങ്ങളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.