ലോകായുക്തക്കെതിരായ ജലീലിന്‍റെ ആരോപണം നൂറു ശതമാനം സത്യം; പിന്തുണച്ച് പി.സി. ജോർജ്
text_fieldsകോട്ടയം: ലോകായുക്തക്ക് എതിരായി കെ.ടി. ജലീൽ നടത്തിയ ആരോപണം നൂറു ശതമാനം സത്യമാണെന്ന് പി.സി. ജോർജ്. ജസ്റ്റിസ് സിറിയക് ജോസഫ് കൃത്യവിലോപം നടത്തിയിട്ടുണ്ട്. ഇത് അഴിമതിയാണെന്നും പി.സി. ജോർജ് ആരോപിച്ചു. കെ.ടി. ജലീൽ ഇടതുബന്ധം വിച്ഛേദിച്ച് സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതിന് എന്തിന് മടിക്കണം. ലോകായുക്ത ഭേദഗതി ഓർഡിനൻസിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിണറായി സർക്കാർ ദൈവനിഷേധം തൊഴിലാക്കി മാറ്റിയിരിക്കുകയാണ്. പാർട്ടി സമ്മേളനങ്ങൾ കഴിഞ്ഞപ്പോൾ പള്ളികളിൽ ഞായറാഴ്ച വിശ്വാസികൾ 20 പേരിൽ കൂടുതൽ എത്താൻ പാടില്ല എന്നതിന്‍റെ യുക്തി മനസ്സിലാകുന്നില്ലെന്നും പി.സി. ജോർജ് പ്രതികരിച്ചു.
പി.ജെ. ജോസഫ് പക്ഷം ജനാധിപത്യ കേരള കോൺഗ്രസ് പക്ഷത്തിനൊപ്പം ചേർന്ന് എൽ.ഡി.എഫിലെത്താൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഒട്ടകത്തിന് സ്ഥലം കൊടുത്തതുപോലെയാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിയാണ് കെ- റെയിൽ എന്ന് സർക്കാറിന് ഒഴികെ മറ്റെല്ലാവർക്കും അറിയാമെന്നും പി.സി. ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.