മലപ്പുറം ജില്ലയിൽ 18.8 ശതമാനം പേർക്ക് വാക്സിൻ നൽകിയെന്ന് സർക്കാർ
text_fieldsകൊച്ചി: മലപ്പുറം ജില്ലയിൽ 18.8 ശതമാനം പേർക്ക് വാക്സിൻ നൽകിയിട്ടുണ്ടെന്നും ഇവരിൽ 1.41 ലക്ഷം പേർ രണ്ട് ഡോസും സ്വീകരിച്ചവരാണെന്നും സർക്കാർ ഹൈകോടതിയിൽ. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മതിയായ വെൻറിലേറ്റർ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഒാക്സിജൻ കിടക്കകളുടെ എണ്ണം 20ൽനിന്ന് 106 ആയി വർധിപ്പിച്ചു. ഒമ്പത് ഒാക്സിജൻ കോൺസെൻട്രേറ്ററുകൾ സ്ഥാപിച്ചു.
ഒാക്സിജൻ സൗകര്യമുള്ള 12 കിടക്ക ഉൾപ്പെടുന്ന കോവിഡ് കാഷ്വൽറ്റിയും ഒരുക്കിയെന്ന് ജില്ല മെഡിക്കൽ ഒാഫിസർ വ്യക്തമാക്കി.
മലപ്പുറം ജില്ലയിൽ വാക്സിൻ വിതരണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി വി. ഗണേഷ്, എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി കെ.സി. നസീർ, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെൻറിലേറ്ററുകളും ഒാക്സിജൻ കിടക്കകകളുമില്ലെന്ന് ചൂണ്ടിക്കാട്ടി കെ.പി.എ. മജീദ് എം.എൽ.എ എന്നിവർ നൽകിയ ഹരജികളിലാണ് സർക്കാറിെൻറ വിശദീകരണം.
ഹരജിക്കാർക്ക് മറുപടി സത്യവാങ്മൂലം നൽകാൻ ഹരജി വീണ്ടും ജൂൺ 11ന് പരിഗണിക്കാൻ ഡിവിഷൻ ബെഞ്ച് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.