മോഹന്‍ദാസിനു മറുപടിയുമായി വി. മുരളീധരൻ; പാര്‍ലമെൻറിലെ കാര്യങ്ങൾ അറിയാത്തതു കൊണ്ടാണിത്, പ്രധാനമന്ത്രിയുടെ സൈഡിലാണ് നില്‍ക്കാറുള്ളത്...
text_fieldsതിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനറായ ടി.ജി. മോഹന്‍ദാസിന്റെ ആരോപണത്തിനുമറുപടിയുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം താന്‍ ഫോട്ടോയില്‍ വരാന്‍ സാമര്‍ഥ്യം കാണിക്കുന്നുവെന്നായിരുന്നു ടി.ജി.മോഹന്‍ദാസിന്റെ ആരോപണം. ടി.ജി. മോഹന്‍ദാസ് പാര്‍ലമെന്റ് കാണാത്തത് കൊണ്ടാണെന്നും അവിടുത്തെ കാര്യങ്ങള്‍ അറിയാത്തതുകൊണ്ടാണെന്നുമാണ് മുരളീധരന്റെ മറുപടി.
``പാര്‍ലമെന്റ് അദ്ദേഹം കാണാത്തത് കൊണ്ടാണ്. പാര്‍ലമെന്റിലെ കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയാത്തത് കൊണ്ടാണ്. പ്രധാനമന്ത്രിയുടെ പിന്നിലല്ല, അദ്ദേഹത്തിന്റെ സൈഡിലാണ് ഞാന്‍ നില്‍ക്കാറുള്ളത്. പാര്‍ലമെന്ററി സഹമന്ത്രി എന്ന നിലയില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി വരുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ചുമതലയുള്ള ആളാണ് ഞാന്‍. ഞങ്ങള്‍ മൂന്ന് പേരും പ്രധാനമന്ത്രിയെ സ്വീകരിച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിനോട് കൂടെ നില്‍ക്കണം', മുരളീധരന്‍ പറഞ്ഞു.
``പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രസംഗിക്കാന്‍ വരുമ്പോഴൊക്കെ നമ്മുടെ വി. മുരളീധരന്‍ യാദൃച്ഛികമെന്നവണ്ണം പുറകില്‍, സൈഡിലായി വീഡിയോയില്‍ വരത്തക്കവിധം ഇരിക്കും. ക്യാമറ ഏതാങ്കിളില്‍ വെച്ചാലും മുരളി അതില്‍ വരും. കൊള്ളാം, നല്ല സാമര്‍ത്ഥ്യം. പക്ഷേ, ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ല എന്ന് കരുതരുത് കേട്ടോ', എന്നായിരുന്നു ബി.ജെ.പി. സംസ്ഥാന ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനറായ ടി.ജി. മോഹന്‍ദാസ് ഫേസ്ബുക്കിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.