ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യവുമായി നാസറും കുടുംബവും
text_fieldsകളമശ്ശേരി: അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിരാഹാരമനുഷ്ഠിക്കുന്ന ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യവുമായി ചേരാനല്ലൂരിലെ നാസറും കുടുംബവും.
15ാം വയസ്സിൽ ദ്വീപിലെത്തി പല തൊഴിലുകളിലും ഏർപ്പെട്ട് 35 വർഷത്തോളം അവിടെ കഴിഞ്ഞ ചേരാനല്ലൂർ അച്ചുണ്ണിപ്പറമ്പിൽ നാസറും (52) കുടുംബവുമാണ് ദ്വീപുകാർക്കൊപ്പം വീട്ടിൽ നിരാഹാരമിരുന്ന് ഐക്യദാർഢ്യം അറിയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്താണ് നാസർ ദ്വീപിൽനിന്ന് ചേരാനല്ലൂരിലെ വീട്ടിലെത്തിയത്. വീണ്ടും ദ്വീപിലേക്ക് മടങ്ങാനിരിക്കെയാണ് പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ ജനവിരുദ്ധ പരിഷ്കാരങ്ങൾ വന്നത്. അതോടെ മടങ്ങാനാകാതെ വീട്ടിൽ കഴിയുകയാണ്.
വീടിന് സമീപം താമസിക്കുന്ന ദ്വീപ് നിവാസിയായ ഡോ. ചെറിയ കോയയുടെ കുടുംബം വഴിയാണ് നാസർ ചെറുപ്രായത്തിൽ ലക്ഷദ്വീപിലേക്ക് പോയത്. ദ്വീപ് കാണാനെത്തി പിന്നീട് അവിടെ കൂടുകയായിരുന്നു.
വീട്ടിലെ ബുദ്ധിമുട്ടുകളും കാരണമായി. ആദ്യം ഫിഷിങ് ബോട്ടിലായിരുന്നു. പിന്നീട് ഡ്രൈവിങ് പഠിച്ച് ട്രാക്ടർ ഓടിച്ചുകഴിഞ്ഞു. ഇപ്പോൾ ബോട്ടുകളുടെ എൻജിൻ ജോലിയാണ്.
ദ്വീപുകാരുടെ ഇപ്പോഴത്തെ അവസ്ഥയിൽ നാസർ ഏറെ ദുഃഖിതനാണ്. അതിനാലാണ് അവർക്കൊപ്പം നിരാഹാരം അനുഷ്ഠിക്കാൻ തീരുമാനിച്ചത്. രാവിലെ ഭാര്യ സാബിറ നാസർ, മക്കളായ ഫാത്തിമ ഷഹനാസ്, മുഹമ്മദ് സഹീർ എന്നിവർക്കൊപ്പം പ്ലക്കാർഡുകളും പിടിച്ച് വീട്ടിൽ നിരാഹാരത്തിലാണ്. വെൽെഫയർ പാർട്ടി നേതാക്കളായ നാദിർഷ, അബ്‌ദുൽ ജബ്ബാർ, അബ്ദുൽകരീം, സാലിഹ് താമരശ്ശേരി എന്നിവർ വീട്ടിലെത്തി ഐക്യദാർഢ്യം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.