യോജിപ്പിനില്ലെന്ന് ഇരുചേരിയും; െഎ.എൻ.എല്ലിൽ ഇനി ശക്തിപ്രകടനം
text_fieldsതിരുവനന്തപുരം: തെരുവിൽ അടിച്ച് പിളർന്ന െഎ.എൻ.എല്ലിലെ ഇരുവിഭാഗവും ഇനി യോജിക്കാനാകില്ലെന്ന നിലപാടിൽ. അതേസമയം, സർക്കാറിനും മുന്നണിക്കും അവമതിപ്പുണ്ടാക്കുന്നത് പൊറുപ്പിക്കില്ലെന്ന നിലപാട് നേരത്തേ സ്വീകരിച്ച സി.പി.എം ഇരുവിഭാഗവും ഒരുമിക്കണമെന്ന നിലപാടിലാണ്. സി.പി.എം നേതൃത്വം ഇതുവരെ വിഷയം ഒൗദ്യോഗികമായി ചർച്ച ചെയ്തിട്ടില്ല. അനൗദ്യോഗികമായി യോജിപ്പിെൻറ സാധ്യതകൾ തേടിയ സി.പി.എമ്മിലെ ചില നേതാക്കളോട് സന്ധിക്കില്ലെന്ന അഭിപ്രായമാണ് എ.പി. അബ്ദുൽ വഹാബ് വിഭാഗവും കാസിം ഇരിക്കൂർ വിഭാഗവും പ്രകടിപ്പിച്ചത്.
അടുത്ത ദിവസങ്ങളിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിന് മുന്നിൽ ശക്തിപ്രകടനം നടത്തുന്നതിന് വേണ്ട തയാറെടുപ്പുകൾ നടത്തുകയാണ് ഇരുവിഭാഗവും. സി.പി.എമ്മും തങ്ങളുടെ സംഘടനാതലത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം എറണാകുളത്തെ കൂട്ടയടിയിൽ സ്പെഷൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി.
ഇതിനിടെ, തങ്ങൾക്കൊപ്പമുള്ള മന്ത്രി അഹമ്മദ് ദേവർകോവിൽ വഴി സി.പി.എം നേതൃത്വത്തെ കാസിം വിഭാഗം തിങ്കളാഴ്ചതന്നെ നിലപാട് ധരിപ്പിച്ചെന്നാണ് വിവരം. സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും പ്രീണിപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യമാണ് ഇരുവിഭാഗങ്ങൾക്കും മുന്നിലുള്ളത്. ഇതിെൻറ ഭാഗമായി എസ്.ഡി.പി.െഎ, ജമാഅത്തെ ഇസ്ലാമി ബന്ധമാണ് ഇരുവിഭാഗവും പരസ്പരം ഉന്നയിക്കുന്നത്. കാസിമിനെ പിന്തുണക്കുന്ന അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് സുലൈമാൻ കേരളത്തിന് പുറത്ത് എസ്.ഡി.പി.െഎ വേദികൾ പങ്കുവെക്കുന്നെന്നാണ് വഹാബ് വിഭാഗത്തിെൻറ ആക്ഷേപം. സംസ്ഥാന പ്രസിഡൻറ് എന്ന നിലയിൽ ഇൗ നിലപാടിനെ പാർട്ടി വേദിയിൽ വിമർശിച്ചിരുന്നെന്നും വഹാബ് 'മാധ്യമ'ത്തോട് പറഞ്ഞു. പാർലമെൻറ് തെരഞ്ഞെടുപ്പിൽ തമിഴ്നാടിൽ ഡി.എം.കെയുമായി സഖ്യമുണ്ടാക്കുന്നതിന് പകരം ദിനകരൻ പക്ഷവുമായാണ് കൂട്ടുചേർന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
എന്നാൽ, വഹാബിെൻറ കുടുംബ പശ്ചാത്തലംതന്നെ ജമാഅത്തെ ഇസ്ലാമിയാണെന്ന ആരോപണമാണ് കാസിം വിഭാഗം പകരം ഉയർത്തുന്നത്. പാർട്ടി പിളർന്നതല്ലെന്നും പ്രസിഡൻറ് ഉൾപ്പെടെ ഏഴുപേർ സെക്രേട്ടറിയറ്റിൽനിന്ന് ഇറങ്ങിപ്പോയതാണെന്നും ഇവർ വാദിക്കുന്നു. ബാക്കി 12 പേരും 13 ജില്ല നേതൃത്വവും ഒപ്പമുണ്ടത്രെ. എന്നാൽ, പ്രവർത്തകർ മുഴുവൻ തങ്ങൾക്കൊപ്പമെന്നാണ് വഹാബ് വിഭാഗത്തിെൻറ അവകാശവാദം. മുസ്ലിംലീഗും ഗൾഫിലെ ചില ധനാഢ്യരുമാണ് സംഭവങ്ങൾക്ക് പിന്നിലെന്ന് കാസിം ഇരിക്കൂർ ആരോപിച്ചു.
ഭിന്നത മൂർച്ഛിച്ചതിനെതുടർന്ന് ഇൗമാസം ആദ്യം ഇരുപക്ഷത്തെയും എ.കെ.ജി സെൻററിൽ വിളിച്ചുവരുത്തിയ സി.പി.എം നേതൃത്വം മന്ത്രിയും അഖിലേന്ത്യ നേതൃത്വവും ഒപ്പമുണ്ടെന്ന് കരുതി അതിരുവിട്ടാൽ അവർ മുന്നണിയിൽ കാണില്ലെന്നും സർക്കാറിന് അവമതിപ്പുണ്ടാക്കുന്നത് പൊറുക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.